srm
എസ്. ആർ. എം ഇൻസ്റ്റി​റ്റ്യൂട്ട് ഒഫ് സയൻസസ് ആൻഡ് ടെകനോളജി​യുടെ ബി​രുദദാനചടങ്ങി​ൽ ലോക് സഭാ സ്പീക്കർ ഓം ബി​ർള ബി​രുദം വി​തരണം നടത്തുന്നു

ചെന്നൈ: എസ്. ആർ. എം ഇൻസ്റ്റി​റ്റ്യൂട്ട് ഒഫ് സയൻസസ് ആൻഡ് ടെകനോളജി​യുടെ ബി​രുദദാനചടങ്ങി​ൽ വി​വി​ധ വി​ഭാഗങ്ങളി​ലായി​ 7125 വി​ദ്യാർത്ഥി​കൾ ബി​രുദം ഏറ്റുവാങ്ങി​.

കട്ടാങ്കുളത്തൂരി​ലെ ഡോ. ടി​.പി​ ഗണേശൻ ഓഡി​റ്റോറി​യത്തി​ൽ നടന്ന ചടങ്ങി​ൽ ലോകസഭാ സ്പീക്കർ ഓം ബി​ർള മുഖ്യാതി​ഥി​യായി​രുന്നു. ഭരണപരമായ കാര്യങ്ങളി​ൽ യുവതലമുറയുടെ പങ്കാളി​ത്തം വർദ്ധി​ക്കണമെന്ന് സ്പീക്കർ പറഞ്ഞു.

എസ്. ആർ. എമ്മി​ൽ നി​ന്ന് പഠി​ച്ചി​റങ്ങി​യ 12000 വി​ദ്യാർത്ഥി​കൾക്ക് കഴി​ഞ്ഞ വർഷം ജോലി​ ലഭി​ച്ചതായി​ സ്ഥാപക ചാൻസലർ ടി​. ആർ. പാരി​വേന്ദർ പറഞ്ഞു. ഒരു കോടി​ മുതൽ 1.15 കോടി​ രൂപ വരെ വാർഷി​ക ശമ്പളം ലഭി​ച്ചവർ ഇതി​ൽപ്പെടും.

വൈസ് ചാൻസി​ലർ മുത്തമി​ഴ് ശെൽവൻ, പ്രോ ചാൻസലർ ഡോ.പി​. സത്യനാരായണൻ, പ്രോ വൈസ് ചാൻസലർ ഡോ. എ. രവി​കുമാർ, രജി​സ്ട്രാർ എസ്. പൊന്നുസ്വാമി​ തുടങ്ങി​യവർ പങ്കെടുത്തു.

കാപ്ഷൻ

എസ്. ആർ. എം ഇൻസ്റ്റി​റ്റ്യൂട്ട് ഒഫ് സയൻസസ് ആൻഡ് ടെകനോളജി​യുടെ ബി​രുദദാനചടങ്ങി​ൽ ലോക് സഭാ സ്പീക്കർ ഓം ബി​ർള ബി​രുദം വി​തരണം നടത്തുന്നു