
കൊച്ചി: കേരള ബ്ളാസ്റ്റേഴ്സിനായി ആദ്യ ഗോൾ നേടിയ മുൻ താരം ഇയാൻ ഹ്യൂം ബൂട്ടഴിക്കുന്നു. മഞ്ഞപ്പടയ്ക്കായി ആകെ 29 മത്സരങ്ങളിൽ നിന്നും 10 ഗോൾ നേടി മലയാള ഫുട്ബോൾ പ്രേമികൾക്കിടയിൽ ഇതിഹാസതുല്യനായി അറിയപ്പെട്ടിരുന്ന താരമാണ് ഇപ്പോൾ വിരമിക്കൽ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. മലയാളികൾക്കിടയിൽ ഹ്യൂമേട്ടൻ എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന ഇയാൻ ഹ്യൂം കഴിഞ്ഞ രണ്ടരക്കൊല്ലമായി ഫുട്ബോൾ മത്സരങ്ങളിൽ നിന്ന് വിട്ട് നിൽക്കുകയാണ്. 39-കാരനായ മുൻ കനേഡിയൻ അന്തർദേശീയ താരം നിലവിൽ ഇംഗ്ളീഷ് ക്ളബ്ബായ വുഡ്‌സ്റ്റേക്ക് സിറ്റിയെ പരിശീലിപ്പിച്ച് വരവെയാണ് ഔദ്യോഗിക വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.
2014-ലെ ആദ്യ ഐഎസ്എൽ സീസണിൽ കേരള ബ്ളാസ്റ്റേഴ്സിനെ ഫൈനലിൽ എത്തിക്കുന്നതിൽ ഇയാൻ ഹ്യൂമിന്റെ ഗോൾ നേട്ടങ്ങൾ സുപ്രധാന പങ്ക് വഹിച്ചിരുന്നു. ഐഎസ്എല്ലിൽ കൊൽക്കത്ത, പൂനൈ ടീമുകൾക്കായും ബൂട്ടണിഞ്ഞ താരം 600ൽ അധികം മത്സരങ്ങളിൽ നിന്നും 140ൽ അധികം ഗോളുകളാണ് അടിച്ച് കൂട്ടിയത്.
2003-ൽ കാനഡയ്ക്കായി അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച് തുടങ്ങിയ താരമാണ് ഇയാൻ ഹ്യൂം. ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ മൂന്ന് തവണ ദേശീയ ടീമിനായി ബൂട്ടണിഞ്ഞ ഹ്യൂം 2003നും 2016നുമിടയിലെ മത്സരകാലയളവിലെ 43 കളികളിൽ നിന്നും ആറ് ഗോളുകൾ നേടി. കാനഡ ഫുട്ബോൾ ചരിത്രത്തിലെ മികച്ച ഏടായ 2007ലെ കോണ്‍കകാഫ് ഗോള്‍ഡ് കപ്പില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് ഇയാം ഹ്യൂമിന്റെ വിരമിക്കൽ പ്രഖ്യാപനത്തിൽ കനേഡിയൻ ഫുട്ബോളും ട്വിറ്ററിലൂടെ പ്രതികരണമറിയിച്ചിട്ടുണ്ട്.
Thank you Iain Hume 🍁
— Canada Soccer (@CanadaSoccerEN) November 11, 2022
Iain Hume has confirmed his retirement from football.
Hume made 43 international “A” appearances for Canada across 14 years from 2003 to 2016, including three appearances for Canada during the fabled run at the 2007 Concacaf Gold Cup.