mayor

തിരുവനന്തപുരം : നഗരസഭയിലെ നിയമന കത്ത് വിവാദത്തിൽ ബി.ജെ.പിയുടെ അജൻഡ തുറന്നു കാണിക്കണമെന്ന് സി,​പി,​എം ജില്ലാ സെക്രട്ടേറിയറ്റ്. കോർപ്പറേഷനും മേയർക്കുമെതിരായ കള്ളപ്രചാരണങ്ങൾ തുറന്നുകാണിക്കണമെന്ന് സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. മേയറുടെ രാജിയാവശ്യപ്പെട്ട് ബി.ജെ.പിയും യു.ഡി,​എഫും നടത്തുന്ന സമരത്തെ നേരിടാൻ ബദൽ പ്രചാരണം നടത്താൻ യോഗം തീരുമാനിച്ചു. പ്രതിപക്ഷ സമരം ആറുദിവസം പിന്നിട്ടതോടെയാണ് സി.പി.എമ്മിന്റെ പുതിയ നീക്കം. എൽ.ഡി.എഫിന്റെ രാജ്‌ഭവൻ ധർണയ്ക്ക് ശേഷം പ്രചാരണ പരിപാടി തീരുമാനിക്കും.

അതേസമയം മേയറുടെ ലെറ്റർപാഡിലെ കത്തിൽ പാർട്ടി അന്വേഷണത്തിൽ തീരുമാനമായില്ല. പാർട്ടി അന്വേഷണവും സംഘടനാപരമായ തിരുത്തലും പിന്നീട് മതിയെന്നാണ് യോഗത്തിലുണ്ടായ ധാരണ. അതിനിടെ വിവാദകത്തിൽ വിജിലൻസ് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർനാഗപ്പന്റെയും മേയർ ആര്യാ രാജേന്ദ്രന്റെയും മൊഴി രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പിന്നാലെയാണ് വിജിലൻസും കത്തിൻമേൽ അന്വേഷണം നടത്തുന്നത്.