quatar


ദോ​ഹ​:​ ​ഫി​ഫ​ ​ലോ​ക​ക​പ്പി​നെ​ ​വ​ര​വേ​ൽക്കാനും ​ഖ​ത്ത​റി​ന്റെ​ ​ഒ​രു​ക്ക​ങ്ങ​ളെ​ ​അ​ഭി​ന​ന്ദി​ക്കാ​നും ​ ​ഇ​ന്ത്യ​ൻ​ ​പ്ര​വാ​സി​ ​ഫോ​റ​മാ​യ​ ​ഏ​നാ​മാ​വ് ​കെ​ട്ടു​ങ്ങ​ൽ​ ​വെ​ൽ​ഫെ​യ​ർ​ ​അ​സോ​സി​യേ​ഷ​ൻ​ ​(​ഇ.​കെ.​ഡ​ബ്ല്യു.​എ)​ ​കോ​ർ​ണി​ഷി​ൽ​ ​ഘോ​ഷ​യാ​ത്ര​ ​സം​ഘ​ടി​പ്പി​ച്ചു.
അഞ്ഞൂറിലധി​കം​ ​പേ​ർ​പ​ങ്കെ​ടു​ത്തു.​ ​ഇ​ന്ത്യ​ൻ​ ​സ്‌​പോ​ർ​ട്‌​സ് ​സെ​ന്റ​ർ​ ​(​ഐ.​എ​സ്‌.​സി​)​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ടി.​എ​സ് ​ശ്രീ​നി​വാ​സ് ​ഘോ​ഷ​യാ​ത്ര​ ​ഫ്ലാ​ഗ് ​ഓ​ഫ് ​ചെ​യ്തു.​ ​ഖ​ത്ത​ർ​ ​ഫു​ട്‌​ബോ​ൾ​ ​ടീ​മി​ന്റെ​ ​ജേ​ഴ്‌​സി​യ​ണി​ഞ്ഞ് ​ഫോ​റം​ ​അം​ഗ​ങ്ങ​ൾ​ ​ഫ്ലാ​ഗ് ​പ്ലാ​സ​യി​ൽ​ ​നി​ന്ന് ​കോ​ർ​ണി​ഷ് ​റോ​ഡി​ലേ​ക്ക് ​മാ​ർ​ച്ച്‌​ ​ചെ​യ്‌​ത​പ്പോ​ൾ​ ​പ്ര​ദേ​ശ​വാ​സി​ക​ളും​ ​ഒ​പ്പം​ ​ചേ​ർ​ന്നു.​ ഫോ​റം​ ​പ്ര​സി​ഡ​ന്റ് ​റ​ഷീ​ദ് ​ഖാ​ലി​ദ് ,​ ​മു​നീ​ർ​ ​അ​ബു,​ ​മു​ഹ​മ്മ​ദ് ​റ​ഫി,​ ​സ​ഫീ​ർ​ ​സി​ദ്ദി​ഖ്,​ ​പി.​എ​ച്ച്.​റ​ഷീ​ദ്,​ ​അ​ന​സ് ​ഹ​മീ​ദ്,​ ​കെ.​എ​സ്.​മ​ഷൂ​ദ്,​ ​സ​ബീ​ന​ ​അ​ബ്ദു​ൽ​ ​അ​സീ​സ്,​ ​റ​സി​യ​ ​അ​ൽ​ത്താ​ഫ്,​ ​അ​ൻ​സി​ജ​ ​മു​ഷ്താ​ഖ് ​എ​ന്നി​വ​ർ​ ​ഘോ​ഷ​യാ​ത്ര​യ്ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കി.