munnar

അ​ടി​മാ​ലി​:​ ​മൂ​ന്നാ​റി​ന് ​സ​മീ​പം​ ​കു​ണ്ട​ള​യി​ലു​ണ്ടാ​യ​ ​ഉ​രു​ൾ​പൊ​ട്ട​ലി​ൽ​ ​കു​ടു​ങ്ങി​യ​ 11​ ​അം​ഗ​ ​സ​ഞ്ചാ​രി​ ​സം​ഘം​ ​ട്രാ​വ​ല​ർ​ ​ത​ള്ളി​നീ​ക്കു​ന്ന​തി​നി​ടെ​ ​മ​ണ്ണും​ ​ചെ​ളി​യും​ ​പ​തി​ച്ച് ​കൊ​ക്ക​യി​ലേ​ക്ക് ​മ​റി​ഞ്ഞ് ​ഒ​രാ​ളെ​ ​കാ​ണാ​താ​യി.​ ​കോ​ഴി​ക്കോ​ട് ​മു​ത്ത​പ്പ​ൻ​കാ​വ് ​ക​ല്ല​ട​ ​വീ​ട്ടി​ൽ​ ​രൂ​പേ​ഷി​നെ​യാ​ണ് ​(40​)​ ​കാ​ണാ​താ​യ​ത്. മ​റ്റു​ള്ള​വ​രും​ ​ഡ്രൈ​വ​റും​ ​ഓ​ടി​മാ​റി​യ​തി​നാ​ൽ​ ​ത​ല​നാ​രി​ഴ​യ്‌​ക്ക് ​വ​ൻ​ദു​ര​ന്തം​ ​ഒ​ഴി​വാ​യി.​ ​മൊ​ബൈ​ൽ​ ​എ​ടു​ക്കാ​ൻ​ ​രൂ​പേ​ഷ് ​അ​ക​ത്ത് ​ക​യ​റി​യ​പ്പോ​ഴാ​ണ് ​വാ​ഹ​നം​ ​മ​റി​ഞ്ഞ​ത്. ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​മൂ​ന്ന് ​മ​ണി​യോ​ടെ​ ​മൂ​ന്നാ​ർ​ ​-​ ​വ​ട്ട​വ​ട​ ​റോ​ഡി​ൽ​ ​കു​ണ്ട​ള​ ​ഡാ​മി​ന് ​സ​മീ​പം​ ​പു​തു​ക്ക​ടി​യി​ലാ​ണ് ​ഉ​രു​ൾ​പൊ​ട്ടി​യ​ത്.​ ​വ​ട്ട​വ​ട​ ​സ​ന്ദ​ർ​ശി​ച്ച് ​മ​ട​ങ്ങു​ക​യാ​യി​രു​ന്ന​ ​കോ​ഴി​ക്കോ​ട്,​​​ ​വ​ട​ക​ര​ ​സ്വ​ദേ​ശി​ക​ളാ​യ​ ​സ​ഞ്ചാ​രി​ക​ളു​ടെ​ ​ട്രാ​വ​ല​റി​ന് ​മു​ക​ളി​ലേ​ക്ക് ​ഉ​രു​ൾ​പൊ​ട്ടി​ ​മ​ണ്ണും​ ​ചെ​ളി​യും​ ​പ​തി​ക്കു​ക​യാ​യി​രു​ന്നു.​ ​ അ​പ​ക​ടം​ ​അ​റി​യാ​തെ​ ​മ​ണ്ണി​ടി​ച്ചി​ലാ​ണെ​ന്ന് ​ക​രു​തി​ ​ഡ്രൈ​വ​റൊ​ഴി​കെ​ ​എ​ല്ലാ​വ​രും​ ​പു​റ​ത്തി​റ​ങ്ങി​ ​വാ​ഹ​നം​ ​ത​ള്ളി​ ​നീ​ക്കാ​ൻ​ ​ശ്ര​മി​ച്ചു.പി​ന്നാ​ലെ​ ​മു​ക​ളി​ൽ​ ​നി​ന്ന് ​വ​ലി​യ​ ​തോ​തി​ൽ​ ​ക​ല്ലും​ ​മ​ണ്ണും​ ​ഒ​ഴു​കി​യെ​ത്തി.​ ​ഇ​തോ​ടെ​ ​ഡ്രൈ​വ​റും​ ​പു​റ​ത്തി​റ​ങ്ങി​ ​വ​ണ്ടി​ ​ത​ള്ളി​യ​വ​ർ​ക്കൊ​പ്പം​ ​ഓ​ടി​മാ​റി.​ ​നി​ര​ങ്ങി​ ​നീ​ങ്ങി​യ​ ​വാ​ഹ​നം​ ​കൊ​ക്ക​യി​ലേ​ക്ക് ​മ​റി​ഞ്ഞു.​ ​ രൂ​പേ​ഷി​ന് ​ഇ​റ​ങ്ങി​ ​ര​ക്ഷ​പ്പെ​ടാ​നാ​യി​ല്ല.​ ​പൊ​ലീ​സും​ ​ഫ​യ​ർ​ഫോ​ഴ്‌​സും​ ​ഏ​റെ​ ​നേ​രം​ ​തി​ര​ഞ്ഞെ​ങ്കി​ലും​ ​രൂ​പേ​ഷി​നെ​ ​ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.​ ​ര​ണ്ട് ​മ​ണി​ക്കൂ​റി​ലേ​റെ​ ​നീ​ണ്ട​ ​തി​ര​ച്ചി​ലി​ലാ​ണ് 800​ ​മീ​റ്റ​റോ​ളം​ ​താ​ഴെ​ ​പാ​റ​ക​ൾ​ക്ക് ​മു​ക​ളി​ൽ​ ​പൂ​ർ​ണ​മാ​യും​ ​ത​ക​ർ​ന്ന​ ​ട്രാ​വ​ല​ർ​ ​ക​ണ്ടെ​ത്തി​യ​ത്.

രൂപേഷിനായി ഇന്ന് വീണ്ടും തിരച്ചിൽ

അടിമാലി: മൂന്നാറിന് സമീപം കുണ്ടളയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ കോഴിക്കോട് സ്വദേശി രൂപേഷിനായി ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് ദേവികുളം സബ് കളക്ടർ അറിയിച്ചു. ഉരുൾപൊട്ടലിനെ തുടർന്ന് മാട്ടുപ്പെട്ടി റോഡിൽ ഇന്നലെ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. മണിക്കൂറുകൾ ശ്രമിച്ചാണ് ഗതാഗതം പുനഃസ്ഥാപിച്ച് കുടുങ്ങി കിടന്ന വാഹനങ്ങൾ കടത്തിവിട്ടത്. ഇതുവഴിയുള്ള ഗതാഗതം താത്കാലികമായി ജില്ലാ കളക്ടർ നിരോധിച്ചു. കഴിഞ്ഞ കാലവർഷത്തിൽ പുതുക്കടിയിൽ രണ്ട് തവണ ഉരുൾപൊട്ടിയിരുന്നു. ഇന്നലെ രാവിലെ മുതൽ മൂന്നാറിലും പരസരങ്ങളിലും കനത്ത മഴയായിരുന്നു. ഇന്നലെ ജില്ലയിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരുന്നു.