kk

തി​രു​വ​ന​ന്ത​പു​രം​:​ബോ​ഡി​ ​ഷെ​യ്മിം​ഗ് ​ന​ട​ത്തി​യ​യാ​ൾ​ക്ക് ​ചു​ട്ട​ ​മ​റു​പ​ടി​ ​ന​ൽ​കി​ ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി.​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​മ​ന്ത്രി​ ​ത​ന്റെ​ ​ഫേ​സ്ബു​ക്ക് ​പേ​ജി​ലി​ട്ട​ ​പ്രൊ​ഫൈ​ൽ​ ​ഫോ​ട്ടോ​യ്ക്ക് ​താ​ഴെ​ ​'​സ​ഖാ​വേ​ ​വ​യ​റ് ​അ​ൽ​പ്പം​ ​കു​റ​യ്ക്ക​ണം​'​ ​എ​ന്ന് ​ക​മ​ന്റി​ട്ട​യാ​ൾ​ക്ക് ​മ​ന്ത്രി​ ​ന​ൽ​കി​യ​ ​മ​റു​പ​ടി​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​ഹി​റ്റാ​ണ്.​ ​'​ബോ​ഡി​ ​ഷെ​യ്മിം​ഗ് ​ഏ​റ്റ​വും​ ​ഹീ​ന​മാ​യ​ ​ഒ​ന്നാ​യാ​ണ് ​ഇ​ക്കാ​ല​ത്ത് ​കാ​ണു​ന്ന​ത്.​എ​ല്ലാ​വ​രു​ടേ​തു​മാ​ണ് ​ഈ​ ​ലോ​കം.​ ​ശ​രീ​ര​ത്തി​ന്റെ​യോ​ ​മ​റ്റെ​ന്തി​ന്റെ​യെ​ങ്കി​ലു​മോ​ ​പേ​രി​ലോ​ ​ആ​രെ​യും​ ​ക​ളി​യാ​ക്ക​രു​ത് ​'​ ​എ​ന്നാ​യി​രു​ന്നു​ ​മ​ന്ത്രി​ ​ന​ൽ​കി​യ​ ​മ​റു​പ​ടി.​സം​ഭ​വം​ ​വൈ​റ​ലാ​യ​തോ​ടെ​ ​ക്ഷ​മാ​പ​ണ​വു​മാ​യി​ ​യു​വാ​വ് ​രം​ഗ​ത്തെ​ത്തി.

​ ​'​വ​യ​റു​ ​കു​റ​യ്ക്ക​ണം​ ​എ​ന്ന​ത്‌​ ​ബോ​ഡി​ ​ഷെ​യ്മിം​ഗാ​യി​ ​തോ​ന്നി​യെ​ങ്കി​ൽ​ ​ക്ഷ​മി​ക്കു​ക.​ ​ഡ​യ​ബ​റ്റി​ക്കാ​യ​വ​ർ​ ​ആ​രോ​ഗ്യം​ ​തീ​ർ​ച്ച​യാ​യും​ ​ശ്ര​ദ്ധി​ക്ക​ണം.​ ​വ്യാ​യാ​മം​ ​മു​ട​ക്ക​രു​ത്.​താ​ങ്ക​ൾ​ ​ആ​രോ​ഗ്യ​ ​കാ​ര്യ​ത്തി​ൽ​ ​ഈ​യി​ടെ​യാ​യി​ ​പ​ഴ​യ​ ​ശ്ര​ദ്ധ​ ​കാ​ണി​ക്കാ​ത്ത​തി​നാ​ലാ​ണ് ​ഇ​ങ്ങ​നെ​ ​ക​മ​ന്റ് ​ചെ​യ്യേ​ണ്ടി​ ​വ​ന്ന​ത്.​താ​ങ്ക​ളു​ടെ​ ​മ​ണ്ഡ​ല​ത്തി​ലെ​ ​ഒ​രാ​ളെ​ന്ന​ ​നി​ല​യി​ൽ​ ​അ​തെ​ന്റെ​ ​ക​ട​മ​ ​കൂ​ടി​യാ​ണ്'​ ​എ​ന്നാ​യി​രു​ന്നു​ ​മ​ന്ത്രി​യു​ടെ​ ​മ​റു​പ​ടി​ക്ക് ​യു​വാ​വി​ന്റെ​ ​ക​മ​ന്റ്.​ ​ഇ​രു​വ​രെ​യും​ ​അ​നു​കൂ​ലി​ച്ചും​ ​പ്ര​തി​കൂ​ലി​ച്ചും​ ​നി​ര​വ​ധി​പേ​ർ​ ​ക​മ​ന്റി​ട്ടി​ട്ടു​ണ്ട്.