toyota

കൊച്ചി: മി​കച്ച സ്വീകാര്യതനേടുന്ന സി.എൻ.ജി ശ്രേണിയിലും വിജയക്കുതിപ്പിന് ടൊയോട്ടയുടെ പടയൊരുക്കം. ടൊയോട്ട ഗ്ളാൻസ,​ അർ‌ബൻ ക്രൂസർ ഹൈറൈഡർ മോഡലുകൾക്കാണ് സി.എൻ.ജി ഹൃദയം ലഭിക്കുന്നത്.
ഈവർഷാദ്യം വിപണിയിലെത്തുകയും മികച്ച വില്പനസ്വന്തമാക്കുകയും ചെയ്‌ത പ്രീമിയം ഹാച്ച്‌ബാക്ക് ഗ്ളാൻസയുടെ എസ്,​ ജി എന്നീ വേരിയന്റുകൾക്ക് മാനുവൽ ട്രാൻസ്‌മിഷനൊപ്പം സി.എൻ.ജിയും ഇനി ലഭിക്കും.
അർബൻ ക്രൂസർ ഹൈറൈഡറിന്റെയും എസ്,​ ജി വേരിയന്റുകൾക്കാണ് ഫാക്‌ടറി ഫിറ്റഡ് സി.എൻ.ജി കിറ്റ് ലഭ്യമാക്കുന്നത്.ഇവയ്ക്കൊപ്പവും മാനുവൽ ട്രാൻസ്‌മിഷൻ സംവിധാനമാണുണ്ടാവുക. അർബൻ ക്രൂസർ ഹൈറൈഡറിന്റെ നിലവിലെ സെൽഫ്-ചാർജിംഗ് സ്‌ട്രോംഗ് ഹൈബ്രിഡ് ഇലക്‌ട്രിക്,​ നിയോ ഡ്രൈവ് വേരിയന്റുകൾക്കൊപ്പമാണ് സി.എൻ.ജി താരങ്ങളും അണിനിരക്കുന്നത്.
കിലോഗ്രാമിന് 30.61കിലോമീറ്ററാണ് ഗ്ളാൻസ സി.എൻ.ജിയുടെ മൈലേജ് വാഗ്ദാനം. ഹൈറൈഡറിന്റേത് 26.1 കിലോമീറ്റർ. 1.5 ലിറ്റർ കെ-സീരീസ് എൻജിനും 5-സ്പീഡ് മാനുവൽ ട്രാൻസ്‌മിഷനുമാണുള്ളത്.

▶​ ടൊയോട്ട ഗ്ളാൻസ ഇ-സി.എൻ.ജിക്ക് എസ് വേരിയന്റിന്
8.43 ലക്ഷം രൂപയും ജി വേരിയന്റിന് 9.46 ലക്ഷം രൂപയുമാണ് വില.