
ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന പല പല വീഡിയോകളാണ് നമ്മൾ ദിവസവും സോഷ്യൽ മീഡിയയിൽ കാണുന്നത്. മനുഷ്യരെക്കാളും കൂടുതൽ മൃഗങ്ങളാണ് ഇത് വഴി ജനശ്രദ്ധപിടിച്ചുപറ്റുന്നത്. അതിൽ നായകൾക്ക് ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്. ഇപ്പോളിതാ ഒരു നായ സെെനികനെ അനുകരിക്കാൻ ശ്രമിക്കുന്ന വീഡിയോയാണ് വെെറലാകുന്നത്. സി ഐ എസ് എഫ് ജവാനൊപ്പം വർക്കൗട്ട് ചെയ്യുന്ന നായയാണ് വീഡിയോയിൽ ഉള്ളത്. ഡൽഹി മെട്രോ സ്റ്റേഷനിൽ നിന്നുള്ള കാഴ്ചയാണിത്.
സി ഐ എസ് എഫ് യൂണിറ്റിനൊപ്പമുള്ള സ്‌നിഫർ നായ സെെനികൻ ചെയ്യുന്ന കാര്യങ്ങൾ അതുപോലെ അനുകരിക്കുകയാണ്. 'ഡിഫൻഡേഴ്സ് ഒഫ് ഭാരത് 'എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പുറത്തു വന്നിരിക്കുന്നത്. നിമിഷനേരം കൊണ്ട് അനവധി പേരാണ് വീഡിയോ കണ്ടത്. നായയെ പ്രശംസിച്ച് കൊണ്ട് നിരവധി കമന്റുകളും വന്നിട്ടുണ്ട്.