
പരസ്യമായി മദ്യപിക്കുന്നത് ഇന്ത്യയിൽ കുറ്റകരമാണ്. എന്നാൽ തിരക്കേറിയ റോഡിൽ ഓഫീസ് ചെയറിലിരുന്ന് ഒരാൾ മദ്യപിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ അടുത്തിടെ വൈറലായിരുന്നു. മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലെ ദൗലത്ഗഞ്ച് ബസാറിൽ ശനിയാഴ്ചയാണ് ഈ സംഭവമുണ്ടായത്. ഇവിടെയുള്ള തിരക്കേറിയ റോഡിൽ കറങ്ങുന്ന കസേരയിൽ ഇരുന്ന് മാന്യമായി വേഷം ധരിച്ച ഒരാൾ മദ്യപിക്കുകയായിരുന്നു. ഇയാൾക്ക് ഗ്ലാസിലേക്ക് മദ്യം പകർന്ന് നൽകാൻ ഒരാളെയും ചുമതലപ്പെടുത്തിയിരുന്നു.
ग्वालियर के दौलतगंज बाजार में फुटपाथ पर दुकान लगाने वाले एक शख्स ने बीच सड़क पर कुर्सी डाली, शराब के पैग बनाए और पीकर बेसुध पड़ा रहा। इस घटना का वीडियो तेजी से वायरल हो रहा है। pic.twitter.com/HyNF539cch
— MANOJ SHARMA R.T.NEWS JOURNALIST🇮🇳🇮🇳🇮🇳🇮🇳 (@ManojSh28986262) November 12, 2022
എന്നാൽ ശരിക്കും നടുറോഡിലെ കസേരയിലിരുന്ന് മദ്യപിക്കുന്നയാൾ അത് ചെയ്തത് ഒരു സമരത്തിന്റെ ഭാഗമായിട്ടായിരുന്നു. റോഡരികിൽ ഫുഡ്പാത്തിലായി കച്ചവടം ചെയ്യുകയായിരുന്നു ഇയാൾ. എന്നാൽ ഇയാളെ അവിടെ നിന്നും ഒഴിവാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു 'വെള്ളമടി' സമരം നടത്തിയത്. സമരം നീണ്ടതോടെ റോഡിൽ ഗതാഗതം തടസപ്പെട്ടു. വിവരമറിഞ്ഞെത്തിയ പൊലീസ് കട നീക്കം ചെയ്യില്ലെന്ന് ഉറപ്പ് നൽകിയതോടെയാണ് ഇയാൾ വ്യത്യസ്തമായ സമരം അവസാനിപ്പിക്കാൻ തയ്യാറായത്.