താരങ്ങളുടെ ബാഗിൽ എന്താണെന്നറിയാൻ ആഗ്രഹമുള്ള നിരവധി പേരുണ്ട്. ചില നടിമാരുടെ 'വാട്സ് ഇൻ മൈ ബാഗ്' സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. അത്തരത്തിൽ നടി സമൃതി അനീഷിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

നോർമലി ഒരു ലേഡിയുടെ ബാഗിൽ എന്തൊക്കെയാണോ ഉണ്ടാവുക അതൊക്കെ തന്റെ ബാഗിലുമുണ്ടെന്ന് നടി പറയുന്നു. സാനിറ്ററി പാഡ്, പേഴ്സ്,മസ്‌കാര, ലിപ്സ്റ്റിക്, കൂളിംഗ് ഗ്ലാസ്,സ്‌പ്രേ, കഷായക്കുപ്പിയിൽ വെള്ളം, സാനിറ്റൈസർ തുടങ്ങിയവയാണ് നടിയുടെ ബാഗിലുള്ളത്.
'ഇതൊരു കഷായക്കുപ്പിയാണ്. നീ ഇതിനകത്ത് എന്തെങ്കിലും മിക്സ് ചെയ്തിട്ടുണ്ടോ എന്നാണ് എല്ലാവരും ചോദിക്കാറ്. കഷായക്കുപ്പി ആയോണ്ട് ആരും എടുത്തോണ്ട് പോകില്ല. ഞാൻ എവിടെ പോയാലും ഇതിലേ വെള്ളം കൊണ്ടുപോകാറുള്ളൂ.'- താരം വ്യക്തമാക്കി.
മേക്കപ്പ് ചെയ്യാൻ നന്നായിട്ട് അറിയണ ഒരാളല്ല താനെന്ന് സ്മൃതി പറയുന്നു. ഐലൈനർ, കാജൽ, ഐബ്രോ പെൻസിൽ ഇതൊക്കെയാണ് ഉപയോഗിക്കുന്നത്. മേക്കപ്പ് ഒട്ടും ഉപയോഗിക്കാത്ത ആളാണ് എന്നല്ല ഉദ്ദേശിച്ചതെന്നും നടി വ്യക്തമാക്കി.