
മുതിർന്നവർ പണ്ട് പറഞ്ഞുതന്നിട്ടുളള പല കാര്യങ്ങളും നമ്മൾ പലപ്പോഴും തെറ്റിക്കാൻ ശ്രമിക്കുകയോ അത് അശാസ്‌ത്രീയമെന്ന് തളളുകയോ ചെയ്യാറുണ്ട്. എന്നാൽ ശാസ്‌ത്രീയമായ പരിശോധനയിൽ അവയിൽ ചിലതെങ്കിലും ശരിയാണെന്ന് വ്യക്തമായിട്ടുണ്ട്. അത്തരത്തിലൊന്നാണ് നമ്മുടെ ഉറക്കത്തിന്റെ കാര്യം. ആരോഗ്യകരമായ ഉറക്കത്തിന് തെക്കോട്ടോ കിഴക്കോട്ടോ തലവയ്‌ക്കണം എന്നാണ് പറയാറ്. ദമ്പതികൾ പ്രത്യേകിച്ചും തെക്കോട്ട് തന്നെ തലവച്ച് കിടന്നുറങ്ങണം. തെക്കോട്ട് തലവയ്‌ക്കാൻ കഴിഞ്ഞില്ലെങ്കിൽ കിഴക്കോട്ട് ആയാലും കുഴപ്പമില്ല. കാരണം തെക്കോട്ട് തലവച്ച് ഉറങ്ങിയാൽ ദമ്പതികൾക്ക് പരസ്‌പരമുളള ആകർഷണം കൂടുമെന്നും അടുപ്പം കൂടുമെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. തെക്കോട്ട് ഉറങ്ങിയ ശേഷം എഴുന്നേൽക്കുമ്പോൾ വലത്ത് വശം തിരിഞ്ഞും വേണം എഴുന്നേൽക്കാൻ. ഇങ്ങനെ എഴുന്നേൽക്കുമ്പോൾ കിഴക്കുനിന്നും ഉദിച്ചുയരുന്ന സൂര്യന്റെ വെളിച്ചം നമുക്ക് നവോന്മേഷം ദിവസം മുഴുവൻ നൽകും. കിഴക്കോട്ട് തലവച്ച് കിടന്നാൽ വടക്ക് വശം ചരിഞ്ഞാണ് എഴുന്നേൽക്കുക ഇതും ശുഭകരമാണ്. ഉറക്കത്തിൽ പടിഞ്ഞാറ് ദിക്കിൽ തലവയ്‌ക്കുന്നതും കുഴപ്പമില്ല.
വടക്കോട്ട് തലവച്ചാൽ അത് ഹൃദയത്തിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കും. ബ്ളഡ് പ്രഷർ വർദ്ധിപ്പിക്കുന്നതുകൊണ്ടാണിത്. പ്രായമായവരിലാകട്ടെ തലച്ചോറിലേക്കുളള രക്തപ്രവാഹത്തിന് തടസമുണ്ടാകാൻ ഇത് കാരണമാകും. അതിലൂടെ സെറിബ്രൽ ഹെമറേജ്, സ്‌ട്രോക് പോലെയുളള പ്രശ്‌നത്തിനും സാദ്ധ്യതയുണ്ട്. നല്ല ഉറക്കം ലഭിക്കാതെ വന്നാൽ ഓർമ്മക്കുറവും ഉണ്ടാകാം. വടക്ക് വശത്തേക്ക് തിരിഞ്ഞു കിടക്കുമ്പോൾ ഭൂമിയും നമ്മുടെ ശരീരവും തമ്മിലെ ഗുരുത്വാകർഷണത്തിൽ തകരാർ സംഭവിക്കുന്നതുകൊണ്ടാണ് ഈ പ്രശ്‌നങ്ങളെല്ലാം. ഇത്തരത്തിൽ ഉറങ്ങി ശീലിച്ചാൽ ക്ഷീണവും അമിത ദേഷ്യവുമെല്ലാം ഉണ്ടാകാനും കാരണമാകും. അതിനാൽ ഉറക്കത്തിന് മാത്രമല്ല നല്ല ബന്ധമുണ്ടാകാനും ഇനി തെക്കോട്ട് തലവച്ച് ഉറങ്ങി ശീലിച്ചോളൂ.