വടക്കൻ ജില്ലകൾ കറങ്ങി ഷാപ്പ് രുചികൾ തേടിയ ചങ്കത്തികൾ തെക്കൻ ജില്ലയിൽ എത്തിയിരിക്കുകയാണ്. കൊല്ലം ജില്ലയിലെ ശാസ്‌താംകോട്ട ഐത്തോട്ടുവ കള്ള് ഷാപ്പിലെ വിഭവങ്ങളാണ് ഇത്തവണ പരിചയപ്പെടുത്താൻ പോകുന്നത്. ബോട്ടിൽ കായൽ ചുറ്റിക്കറങ്ങിയതിന് ശേഷമാണ് ചങ്കത്തികൾ ഷാപ്പിലെത്തിയത്. ചങ്കത്തികൾ രുചിച്ച വിഭവങ്ങൾ എന്തൊക്കയാണെന്ന് നോക്കിയാലോ?

food

നെയ്‌മീൻ കറി, കക്ക തോരൻ, പൊറോട്ട, ചോറ്, കാബേജ് തോരൻ, പുളിശേരി, അച്ചാർ, സാമ്പാർ, അവിയൽ, കപ്പ പുഴുങ്ങിയത്, അപ്പം, നാടൻ കോഴിക്കറി, ഞണ്ട് റോസ്റ്റ്, ചെമ്മീൻ റോസ്റ്റ്, പന്നി റോസ്റ്റ്, ബീഫ് റോസ്റ്റ്, നാടൻ കള്ള് എന്നിവയാണ് ചങ്കത്തികൾക്കായി വിളമ്പിയത്. നല്ല വിശപ്പുള്ളതിനാൽ ചങ്കത്തികൾ ആദ്യമേ തന്നെ ചോറും പുളിശേരിയും അവിയലും സാമ്പാറും അച്ചാറും കൊഞ്ച് റോസ്റ്റും ഒക്കെ കൂട്ടി കഴിച്ചു. പിന്നീടാണ് ഇറച്ചി വിഭവങ്ങളിലേയ്ക്ക് കടന്നത്. വീഡിയോ കാണാം...