
മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് നിത്യാദാസ്. സോഷ്യൽ മീഡിയയിലും നടി സജീവമാണ്. മകൾക്കൊപ്പമുള്ള റീൽസും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുണ്ട്. 'സന്തൂർ മമ്മി' എന്നാണ് താരത്തെ ആരാധകർ വിളിക്കുന്നത്.
അമ്മയേതാ മോൾ എതാ എന്ന് തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നാണ് ആരാധകരുടെ കമന്റ്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് നിത്യാ ദാസ് ഇപ്പോൾ.
'സന്തൂർ മമ്മി എന്ന് ആൾക്കാർ പറയുന്നത് നമുക്ക് സന്തോഷമുള്ള കാര്യമല്ലേ. ചിലപ്പോൾ അങ്ങനെ പറഞ്ഞ് പറഞ്ഞായിരിക്കും സൗന്ദര്യമിങ്ങനെ കൂടുന്നതെന്നാണ് എനിക്ക് തോന്നുന്നത്. രാവിലെ അഞ്ചരയാകുമ്പോൾ എഴുന്നേൽക്കും. ഓടും,മെഡിറ്റേഷൻ ചെയ്യും. വ്യായാമം ചെയ്യും അത്രയൊക്കെ തന്നെ.
ഒരുപാട് ഭക്ഷണം കഴിക്കുന്ന ആളല്ല ഞാൻ. കുറച്ചേ കഴിക്കൂ, പക്ഷേ എനിക്ക് ഭക്ഷണത്തോട് ഭയങ്കര ഇഷ്ടമാണ്. എല്ലാം വേണം. പക്ഷേ എനിക്ക് കുറച്ചേ കഴിക്കാൻ പറ്റൂ. ആഗ്രഹങ്ങളൊന്നും ഞാൻ മാറ്റിവയ്ക്കില്ല. എനിക്ക് കഴിക്കണമന്ന് തോന്നുമ്പോൾ ഞാൻ കഴിക്കും. പിന്നെ വൈകി ഭക്ഷണം കഴിക്കുന്നത് എനിക്കിഷ്ടമല്ല. ആറരയാകുമ്പോൾ അത്താഴം കഴിക്കും.'- നടി പറഞ്ഞു.