
ന്യൂഡൽഹി: ഡൽഹി നഗരസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ആംആദ്മി നേതാവിന്റെ ആത്മഹത്യാ ഭീഷണി. മുൻ കൗൺസിലർ ഹസീബ് ഉൾ ഹസൻ ആണ് ശാസ്ത്രി പാർക്ക് മെട്രോ സ്‌റ്റേഷന് മുന്നിലുള്ള വൈദ്യുതി ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
വരാൻ പോകുന്ന നഗരസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി തനിക്ക് ടിക്കറ്റ് നൽകിയില്ലെന്നും ജീവിച്ചിരിക്കില്ലെന്നുമാണ് ടവറിന് മുകളിൽ നിന്ന് ഇയാൾ വിളിച്ചുപറഞ്ഞത്. ഹസീബ് ഉൾ ഹസൻ ഇതുവരെ താഴെയിറങ്ങിയിട്ടില്ലെന്നാണ് വിവരം.
Delhi | Former AAP Councillor Haseeb-ul-Hasan climbs a transmission tower near Shastri Park Metro Station allegedly unhappy over not being given ticket for upcoming MCD poll. Locals, Police and fire brigade are at the spot. pic.twitter.com/e5y7ZxRfeI
— ANI (@ANI) November 13, 2022
നഗരസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 134 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ആംആദ്മി പാർട്ടി നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിൽ എഴുപത് പേർ സ്ത്രീകളാണ്. മുൻ എം എൽ എ വിജേന്ദർ ഗാർഗ്, കോൺഗ്രസ് വിട്ട് ആംആദ്മിയിൽ ചേർന്ന മുകേഷ് ഗോയൽ എന്നിവർ മത്സരിക്കുന്നുണ്ട്.