
സ്വയം വിവാഹിതയായി എന്ന വിവരം സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ച ബോളിവുഡ് നടിയും മോഡലുമായ കനിഷ്ക സോണി ഗർഭിണിയാണെന്ന അഭ്യൂഹം പരന്നതോടെ താരം തന്നെ പ്രതികരിച്ച് രംഗത്ത് എത്തി. സ്വയം വിവാഹിതയായതുപോലെ ഞാൻ സ്വയം ഗർഭിണിയായിട്ടില്ല.
അമേരിക്കയിലെ സ്വാദിഷ്ടമായ പിസയും ബർഗറും കഴിച്ച് വണ്ണം വച്ചതാണ്. അമേരിക്കയിൽ ഞാൻ അവധിക്കാലം ആഘോഷിക്കുകയാണ്. കനിഷ്ക സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. കഴിഞ്ഞ ആഗസ്റ്റിലാണ് കനിഷ്ക സോണി താൻ സ്വയം വിവാഹിതയായി എന്ന് പറഞ്ഞ് രംഗത്ത് എത്തിയത്.താൻ വിവാഹം ചെയ്ത് അങ്ങേക്കായി എന്നെ സമർപ്പിച്ചിരിക്കുകയാണെന്ന് കൃഷ്ണനോട് പറഞ്ഞു. ഇത് ഒരു രാത്രികൊണ്ട് എടുത്ത തീരുമാനമല്ലെന്ന് കനിഷ്ക അന്ന് വ്യക്തമാക്കിയിരുന്നു. പവിത്ര റിശ്ത, ദിയ ഓർ ബാത്തി ഹം എന്നീ ഹിന്ദി വെബ്സീരിസിലൂടെയാണ് താരം ശ്രദ്ധയായത്.