liverpool

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ലിവർപൂളിനെ സ്വന്തമാക്കാൻ ഇന്ത്യൻ ശതകോടീശ്വരൻ മുകേഷ് അംബാനിയും രംഗത്ത്. ഇപ്പോഴത്തെ ഉടമകളായ ഫെൻവേ സ്‌പോർട്‌സ് ഗ്രൂപ്പാണ് നാല് ബില്യൺ യൂറോയ്ക്ക് ലിവർപൂളിനെ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. ചില അമേരിക്കൻ കമ്പനികളും ഗൾഫ് മേഖലയിലെ ചിലരും അംബാനിയെക്കൂടാതെ രംഗത്തുണ്ട്.

ക്ലബിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കുന്നത് സംബന്ധിച്ച വിവരങ്ങൾ ലോകത്തിലെ ഏറ്റവും വലിയ എട്ടാമത്തെ കോടീശ്വരനായ അംബാനി ആരാഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. 90ബില്യൺ യൂറോയാണ് അംബാനിയുടെ ആസ്തി. ഐ.പി.എൽ ഫ്രാഞ്ചൈസി മുംബയ് ഇന്ത്യൻസ് ഉൾപ്പടെ വിവിധ ക്ളബുകൾക്ക് അംബാനിക്കുണ്ട്.