
സുരാജ് വെഞ്ഞാറമൂട്,ബേസിൽ ജോസഫ്, സൈജു കുറുപ്പ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ആദിത്യൻ ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് എങ്കിലും ചന്ദ്രികേ .. എന്നു പേരിട്ടു.നായിക കഥാപാത്രമായ ചന്ദ്രികയെ നിരഞ്ജന അനൂപ് അവതരിപ്പിക്കുന്നു.ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടിയുടെ ഔദ്യോഗിക പേജിലൂടെ റിലീസ് ചെയ്തു.വൻ വിജയം നേടിയ ഹൃദയം സിനിമയിൽ ജോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടൻ കൂടിയാണ് സംവിധായകൻ ആദിത്യൻ ചന്ദ്രശേഖരൻ.ആവറേജ് അമ്പിളി എന്ന വെബ് സീരിസിന് രചനയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്. ഉത്തര മലബാറിന്റെ ഗ്രാമീണ പശ്ചാത്തലത്തിലൂടെ ഒരുങ്ങുന്ന ചിത്രം ഒരു വിവാഹവുമായി ബന്ധപ്പെട്ട് മൂന്നു സുഹൃത്തുക്കളുടെ കഥ രസകരമായി അവതരിപ്പിക്കുന്നു. തൻവി റാം , രാജേഷ് ശർമ്മ, അഭിരാം രാധാകൃഷ്ണൻ ,എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. ആദിത്യൻ ചന്ദ്രശേഖരനും അർജുൻ രാധാകൃഷ്ണനും ചേർന്നാണ് തിരക്കഥ.ജിതിൻ സ്റ്റാൻസിലോസ് ഛായാഗ്രഹണം നിർവഹിക്കുന്നു.ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ്ബാബു നിർമിക്കുന്ന പത്തൊമ്പതാമത്തെ ചിത്രമാണ്. പി.ആർ. ഒ വാഴൂർ ജോസ്. ,