
പൃഥ്വിരാജും, ആസിഫ് അലിയും സംവിധായകൻ ഷാജി കൈലാസും ഒന്നിക്കുന്ന കാപ്പ ക്രിസ്മസ് റിലീസായി ഡിസംബർ 22ന് തിയേറ്രറിൽ എത്തും. അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായിക . അന്ന ബെൻ , ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരാണ് മറ്റ് താരങ്ങൾ.
തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ കൊട്ട മധു എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ജി.ആർ . ഇന്ദുഗോപന്റെ ശംഖുമുഖി എന്ന നോവലിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഇന്ദുഗോപൻ തന്നെയാണ്. ജിനു വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയേറ്റർ ഒഫ് ഡ്രീംസ് , സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന് നിർമിച്ച ചിത്രത്തിന് ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവഹിക്കുന്നു.തിയേറ്റർ ഒഫ് ഡ്രീംസും സരിഗമയും ചേർന്നാണ് വിതരണം. പി.ആർ.ഒ: ശബരി.