a

കോഴിക്കോട്: അതീവരഹസ്യമായാണ് തൃക്കാക്കര സി.ഐ ആർ. സാബു ഉൾപ്പെട്ട അഞ്ചംഗ സംഘം കോഴിക്കോട് ചാലിയം കോസ്റ്റൽ സ്റ്റേഷൻ സി.ഐ പി.ആർ. സുനുവിനെ അറസ്റ്റ് ചെയ്തു.

രാവിലെ 7.30 ഓടെ, ഡി.സി.പി നടത്തുന്ന 'സാട്ടയ്ക്ക്" (പ്രതിദിന അവലോകനം) ഇടെയാണ് സംഘം സ്റ്റേഷനിലെത്തി കസ്റ്റഡിയിലെടുത്തത്. ഫറോക്ക് ഡിവൈ.എസ്.പി അടക്കമുള്ള ജില്ലയിലെ മുതിർന്ന ഉദ്യോഗസ്ഥരെ അറസ്റ്റ് വിവരം അറിയിച്ചിരുന്നു.

പീഡനം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് സി.ഐ സുനു. തൃശൂരിൽ എസ്.ഐ ആയിരിക്കെ പീഡനക്കേസിൽ അറസ്റ്റിലായിരുന്നു. എന്നിട്ടും സി.ഐയായി പ്രൊമോഷൻ നൽകി.

എറണാകുളം മരട് സ്വദേശിയായ സുനു മുളവുകാട് സി.ഐ ആയിരിക്കുമ്പോൾ മാനഭംഗക്കേസിൽ മൂന്നാം പ്രതിയായി. ഈ കേസിന്റെ അന്വേഷണം നടക്കുകയാണ്. കഴിഞ്ഞ മേയിലാണ് കോഴിക്കോട്ടെ കോസ്റ്റൽ സ്റ്റേഷനിൽ എസ്.എച്ച്.ഒ ആയത്.