mutual-funds

കൊച്ചി: രണ്ട് പുതിയ ടാർജറ്റ് മെച്യൂരിറ്റി ഇൻഡക്‌സ് ഫണ്ടുകൾ പുറത്തിറക്കി ഐ.ഡി.എഫ്.സി മ്യൂച്വൽഫണ്ട്. ഐ.ഡി.എഫ്.സി ക്രിസിൽ ഐ.ബി.എക്‌സ് 90:10 എസ്.ഡി.എൽ പ്ളസ് ഗിൽറ്റ് നവംബർ 2026 ഇൻഡക്‌സ് ഫണ്ടും ഐ.ഡി.എഫ്.സി ക്രിസിൽ ഐ.ബി.എക്‌സ് 90:10 എസ്.ഡി.എൽ പ്ളസ് ഗിൽറ്റ് ഏപ്രിൽ 2032 ഫണ്ടുമാണ് അവതരിപ്പിച്ചത്.

ഐ.ഡി.എഫ്‌.സി ക്രിസിൽ ഐ.ബി.എക്‌സ് 90:10 എസ്.ഡി.എൽ പ്ലസ് ഗിൽറ്റ് നവംബർ 2026 ഇൻഡക്‌സ് ഫണ്ടിന്റെ സബ്സ്‌ക്രിപ്‌ഷൻ ഇന്നാരംഭിക്കും. ബുധനാഴ്ച ക്ലോസ് ചെയ്യും. ഐ.ഡി.എഫ്‌.സി ക്രിസിൽ ഐ.ബി.എക്‌സ് 90:10 എസ്.ഡി.എൽ പ്ലസ് ഗിൽറ്റ് ഏപ്രിൽ 2032 ഇൻഡക്‌സ് ഫണ്ടിന്റെ സബ്സ്‌ക്രിപ്‌ഷൻ ഇന്നാരംഭിച്ച് 28ന് സമാപിക്കും. സബ്‌സ്‌ക്രിപ്ഷനായി തുറന്ന് 28 നവംബർ 2022 തിങ്കളാഴ്ച ക്ലോസ് ചെയ്യുകയും. മ്യൂച്വൽ ഫണ്ട് വിതരണക്കാർ വഴിയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയും നേരിട്ട് https://idfcmf.comൽ നിക്ഷേപിക്കാം.