
മെൽബൺ: ഏകപക്ഷീയമായ ഫൈനലിൽ പാകിസ്ഥാനെ തകർത്ത് ഇംഗ്ലണ്ട് ട്വന്റി20 ലോകകപ്പ് കിരീടം സ്വന്തമാക്കി. ഇന്നലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ അഞ്ചുവിക്കറ്റിനാണ് ജോസ് ബട്ട്ലറും സംഘവും പാകിസ്ഥാനെ കീഴടക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ 137/8 എന്ന സ്കോറിൽ ഒതുക്കിയശേഷം ഒരോവറും അഞ്ചുവിക്കറ്റുകളും ശേഷിക്കേ ഇംഗ്ലണ്ട് ലക്ഷ്യത്തിലെത്തുകയായിരുന്നു.
നാല് ഓവറിൽ 12 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ സാം കറാനും പുറത്താകാതെ 52 റൺസ് നേടിയ ബെൻ സ്റ്റോക്സുമാണ് ഇംഗ്ലണ്ടിന്റെ വിജയശിൽപ്പികൾ. കറാനാണ് മാൻ ഒഫ് ദ മാച്ചും മാൻ ഒഫ് ദ ടൂർണമെന്റും.
ഇത് രണ്ടാം വട്ടമാണ് ഇംഗ്ലണ്ട് ട്വന്റി20 ലോകകപ്പ് നേടുന്നത്
2019ലെ ഏകദിന ലോകകപ്പ് നേടിയതും ഇംഗ്ലണ്ടാണ്
1992ലെ ഏകദിന ലോകകപ്പിൽ ഇതേവേദിയിൽ പാകിസ്ഥാൻ തങ്ങളെ തോൽപ്പിച്ചതിനുള്ള പ്രതികാരം കൂടിയായി ഇംഗ്ലണ്ടിന്റെ വിജയം