
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com
2022 നവംബർ 14 1198 തുലാം 28 തിങ്കളാഴ്ച .
( മദ്ധാഹ്ന ശേഷം 1 മണി 14 മിനിറ്റ് 23 സെക്കന്റ് വരെ പുണർതം നക്ഷത്രം ശേഷം പൂയം നക്ഷത്രം )
അശ്വതി : പ്രതികൂല പരിത സ്ഥിതികളിൽ ആത്മനിയന്ത്രണം പാലിക്കുക, കേസുകളോ അപമാനങ്ങളോ ഉണ്ടാകും, ധനനഷ്ടം, കലഹം.
ഭരണി : ഉന്നതരിൽ നിന്നും വിഷമങ്ങൾ, ശത്രുവർദ്ധന, വിവാഹ ആലോചന ഒഴിഞ്ഞു പോകും, യാത്രയിൽ ആപത്തുകൾ.
കാർത്തിക : കാര്യ സാദ്ധ്യത്തിനായി ദൂര യാത്രകൾ ചെയ്യും, സാഹസികമായി കാര്യങ്ങൾ ഫലപ്രാപ്തിയിൽ എത്തിക്കും, മയത്തിൽ പെരുമാറണം.
രോഹിണി : സ്വന്തം ഉയർച്ചയിൽ മറ്റുള്ളവർക്ക് അസൂയ ഉടലെടുക്കും സൂക്ഷിക്കുക, തർക്ക വിഷയങ്ങൾ ഉണ്ടാകും, സംസാരം പരുക്കമാകാതെ ഇരിക്കാൻ ശ്രമിക്കണം.
മകയിരം : രോഗങ്ങൾ കൊണ്ടുള്ള ധനചിലവ്, ദൂരയാത്രാക്ലേശം, പരിശ്രമം വിജയിക്കും, തൊഴിൽ മേഖലയിൽ ബുദ്ധിമുട്ടുകൾ.
തിരുവാതിര : തുടർച്ചയായി ഉള്ള പ്രയത്നത്തിനു ഫലം കിട്ടും, പ്രണയം പൂർവ്വാധികം ശക്തമാകും, വിദേശ യാത്രകൾ നടത്താനുള്ള അനുമതി ലഭിക്കും.
പുണർതം : സ്ത്രീകൾ മുഖേനെ സന്തോഷം, വ്യാപാര സംരംഭത്തിൽ കൂടി നേട്ടം ഉണ്ടാകും, വിനോദങ്ങളിൽ പങ്കചേരും, മനസ്സുഖം, ധനനേട്ടം.
പൂയം : വിദ്യാർത്ഥികൾക്ക് അനുകൂല സമയം,പങ്കാളിയുടെ ഇഷ്ടങ്ങൾ അറിഞ്ഞു പ്രവർത്തിക്കും, ധനപരമായി, സന്താനങ്ങളുടെ വിവാഹത്തിനു മാർഗ്ഗങ്ങൾ തെളിയും.
ആയില്യം : സർക്കാരിൽനിന്നും നിന്നും അനുകൂലമായ നടപടിയുണ്ടാകും, കഴിവിന് അനുസരിച്ച് അംഗീകാരം കിട്ടും, രോഗശാന്തി ഉണ്ടാകും, ജീവിതത്തിൽ പലവിധത്തിലും ഉള്ള പുരോഗതി.
മകം : ആഗ്രഹങ്ങൾ സഫലമാകും, ധനലാഭം, ശുഭകരമായ വാർത്തകൾ ശ്രവിക്കും, മുൻകാല സുഹൃത്തുക്കളെ കണ്ടുമുട്ടും, കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടം.
പൂരം : സഹായ സഹകരണങ്ങൾ വർദ്ധിച്ച തോതിൽ ലഭിക്കും, ധനപരമായി വളരെ നല്ല സമയം, തൊഴിൽ രംഗത്ത് പുതിയ അവസരങ്ങൾ വന്നു ചേരും.
ഉത്രം : ഔദ്യോഗീക രംഗങ്ങളിൽ സ്ഥാനകയറ്റം ലഭിക്കും, പണത്തിന്റെ കാര്യത്തിൽ പിശുക്ക് കാണിക്കും, ദൂരയാത്ര കൊണ്ട് നേട്ടങ്ങൾ.
അത്തം : വ്യവഹാരങ്ങളിൽ അനുകൂല തീരുമാനങ്ങളുണ്ടാകും,വിദ്യാപരമായി നേട്ടങ്ങൾ, ഭാര്യാഗുണം, ശത്രുക്കൾ നിഷ്പ്രഭാരാകും, വാഹനഭാഗ്യം.
ചിത്തിര : ഉല്ലാസകരമായ സംഗതികൾ ഉണ്ടാകും, സർക്കാറിൽ നിന്നോ ഉന്നതാധികാരികളിൽ നിന്നോ സാബത്തീക സഹായം ലഭിക്കും, അന്യരിൽ നിന്നും നേട്ടം, ബന്ധു സമാഗമം.
ചോതി : കുടുബസ്സുഖം, വ്യാപാര മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ധനനേട്ടം, രോഗങ്ങളിൽ നിന്നും മുക്തി ലഭിക്കും, വിശേഷ വസ്ത്ര ആഭാരണാദികളുടെ ലഭ്യത, പുതിയ സംരംഭങ്ങൾ തുടങ്ങും.
വിശാഖം : ശാരീരികമായി ചെറിയ അസ്വസ്ഥത ഉണ്ടാകാം, വിഷയാസക്തി, സ്ത്രീകൾ മൂലം ചെലവ് കുടിയിരിക്കും, ജീവിതം ഗുണദോഷ സമ്മിശ്രം ആയിരിക്കും, സുഖവും ദുഃഖവും മാറിമാറി വരും.
അനിഴം : വാക്ക് പാലിക്കാൻ സാധിക്കില്ല, ആഗ്രഹസാഫല്ല്യം നടക്കാത്തതിനാൽ മനഃപ്രയാസം നേരിടും, മനസ്സുഖക്കുറവ്, പ്രണയം പരാജയപ്പെടും, വ്യവഹാരങ്ങളിൽ പരാജയഭീതി.
കേട്ട : പലമേഖലകളിൽ നിന്നും പണവരവ് ഉണ്ടാകുമെങ്കിലും മദ്ധ്യാഹ്നശേഷം അധികചെലവുണ്ടാകും കഠിനമായ അദ്ധ്വാനം കുറയ്ക്കണം, ധനചിലവ് വരാം.
മൂലം : സ്വാർത്ഥത കാരണം മനോവിഷമം ഉണ്ടാകും, കളത്രദുരിതം, സർക്കാരിൽ നിന്നും അനുകൂലം അല്ലാത്ത മറുപടി ലഭിക്കും,
യാത്രകളിൽ പ്രയാസങ്ങൾ.
പൂരാടം : ഈശ്വരാധീനം കുറയും,ഗുരുശാപമേൽക്കാതെ നോക്കണം, ദാമ്പത്യ സുഖക്കുറവ്, കലാപരമായ കാര്യങ്ങൾക്ക് കാലതാമസം.
ഉത്രാടം : സുഹൃത്തുക്കളും ബന്ധുക്കളും സഹായിക്കും, തൊഴിൽ മേഖല ഉഷാറാകും, ബുദ്ധിമുട്ടുകൾക്കും ക്ലേശങ്ങൾക്കും പരിഹാരം കിട്ടും, സാമ്പത്തീക പ്രയാസം മാറിക്കിട്ടും.
തിരുവോണം : ശത്രുക്കളിൽ നിന്നും രക്ഷ നേടും, കലാരംഗത്ത് ശോഭിക്കും, ദൂരയാത്രയിൽ നേട്ടം, കുടുംബ സ്‌നേഹം വർദ്ധിക്കും, വിദ്യാലാഭം.
അവിട്ടം : ദമ്പതിമാർ തമ്മിലുള്ള ഐക്യം ശക്തമാകും, തസ്‌കരന്മാരുടെ ഉപദ്രവം കൂടുതലാകും, സ്വന്തം ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം, ധനപരമായി കുഴപ്പമില്ല.
ചതയം : പ്രേമകാര്യങ്ങളിൽ സന്തോഷം, പുതിയവസ്ത്രങ്ങളുടെ ലഭ്യത, ശത്രുജയംനേടും, തൊഴിലിൽ മേന്മ, ദാമ്പത്യം വിജയപ്രദം, പരീക്ഷകളിൽ ഉന്നത വിജയം.
പൂരുരുട്ടാതി : സുഖഭക്ഷണ ലഭ്യത,ആഭരണവസ്ത്രാദി ലാഭം,കുടുബാങ്ങളുമായി രമ്യതയിൽ കഴിയും, തനിക്കും മറ്റുള്ളവർക്കും പ്രയോജനപ്പെടുന്ന രീതിയിൽ കാര്യങ്ങൾ വിലയിരുത്തും.
ഉത്തൃട്ടാതി : യാത്ര മൂലം ധനലാഭം, പങ്കാളിക്ക് സമ്മാനങ്ങൾ ലഭിക്കും,വ്യവഹാര വിജയം, പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും, കമിതാകളുടെ തെറ്റിധാരണകൾ ഒഴിവാകും.
രേവതി : സന്താനങ്ങൾ മൂലം സന്തോഷവും അഭിമാനവും കിട്ടും, ധനപ്രാപ്തി, വഞ്ചനയും ചതിയും അനുഭവിക്കേണ്ടി വരും, കുടുബ സമാധാനം നഷ്ടപ്പെടുന്ന സംഗതികൾ ഉടലെടുക്കും.