റാഞ്ചി: ജാർഖണ്ഡിലെ ചക്രധർപൂരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ്. ഭാരത് ഭവൻ ചൗക്കിന് സമീപം മോട്ടോർ സൈക്കിളിലെത്തിയ രണ്ട് അജ്ഞാതർ ക്രൂഡ് ബോംബ് എറിഞ്ഞതിനെ തുടർന്ന് ശനിയാഴ്ച വൈകുന്നേരം കമൽദേവ് ഗിരി എന്നയാൾ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് നിരോധനാജ്ഞ. നാലോ അതിലധികമോ ആളുകളുടെ ഒത്തുചേരലുകൾ നിരോധിച്ചിട്ടുണ്ട്. ഗിരി തങ്ങളുടെ പ്രവർത്തകനാണെന്ന് ബി.ജെ.പി പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കൊല്ലപ്പെട്ടയാളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും പോലീസ് സൂപ്രണ്ട് അശുതോഷ് ശേഖർ പറഞ്ഞു. കൊലപാതകത്തെത്തുടർന്ന് ചക്രധർപൂരിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു.തുടർന്നാണ് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.