bb

എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് കാത്സ്യം കൂടിയേ തീരു. പാലും പാലുല്പന്നങ്ങളുമാണ് കാത്സ്യത്തിന്റെ പ്രധാന സ്രോതസ്. രണ്ടു ഗ്ലാസ് പാലിൽനിന്നു തന്നെ നമുക്ക് ആവശ്യമുള്ള കാത്സ്യം കിട്ടും. ഇലക്കറികളാണ് കാത്സ്യത്തിന്റെ മറ്റൊരു സ്രോതസ്. റാഗിയിലും ധാരാളമായി കാത്സ്യം അടങ്ങിയിട്ടുണ്ട്. കാത്സ്യം പോലെ തന്നെ എല്ലിന്റെ ആരോഗ്യത്തിന് മഗ്നീഷ്യവും വേണം. ഏകദേശം 300മി.ഗ്രാം മഗ്നീഷ്യമാണ് പ്രതിദിനം നമുക്ക് വേണ്ടത്.

പച്ചക്കറികൾ, പയറുവർഗങ്ങൾ, അണ്ടിപ്പരിപ്പ്, പൈനാപ്പിൾ, ഉരുളക്കിഴങ്ങ് എന്നിവയിലെല്ലാം മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ദി​വസവും 20 മിനുറ്റ് നേരം വെയിൽ കൊള്ളണം. ഇങ്ങനെ ലഭിക്കുന്ന വിറ്റാമിൻ ഡി ഉപയോഗിച്ച് ശരീരത്തിന് കാത്സ്യത്തെ ആഗിരണംചെയ്യാൻ സാധിക്കും. പേശികളെയും എല്ലുകളെയും ബലപ്പെടുത്താൻ ചെറിയ സമയമെങ്കിലും വ്യായാമം ചെയ്യാൻ ശ്രദ്ധിക്കണം.