
കൊച്ചി: കവാസാക്കിയുടെ 2023 നിൻജ 650 ഇന്ത്യയിലെത്തി. എക്സ്ഷോറൂം വില 7.12 ലക്ഷം രൂപ. പുത്തൻ മോഡലിലേക്ക് എത്തുമ്പോൾ ഈ സ്പോർട്സ്ബൈക്കിന് കൂടുതൽ മികവുറ്റ ഫീച്ചറുകളും ലഭ്യമായിട്ടുണ്ട്. ട്രാക്ഷൻ കൺട്രോളിൽ രണ്ട് മോഡുകളുമായാണ് പുതിയ നിൻജ 650 എത്തുന്നത്.
നിൻജ 400നെ അനുസ്മരിപ്പിക്കുന്ന ലൈം ഗ്രീൻ ബോഡി ഗ്രാഫിക്സാണുള്ളത്. മുന്നിൽ ടെലസ്കോപ്പിക്, പിന്നിൽ മോണോഷോക്ക് സസ്പെൻഷനുകൾ. മുന്നിൽ ഇരട്ട ഡിസ്ക് ബ്രേക്കും പിന്നിൽ ഒറ്റ ഡിസ്ക് ബ്രേക്കും. ഡ്യുവൽചാനൽ എ.ബി.എസും ഇടംനേടി.
എൽ.ഇ.ഡി ലൈറ്റിംഗും ആകർഷണമാണ്. 67 ബി.എച്ച്.പി കരുത്തും 64 എൻ.എം ടോർക്കുമുള്ളതാണ് 649 സി.സി, പാരലൽ-ട്വിൻ ലിക്വിഡ് -കൂൾഡ് എൻജിൻ. ഗിയറുകൾ ആറ്. ബൈക്കിന്റെ ടോപ് സ്പീഡ് 210 കിലോമീറ്റർ.