
ഇസ്താംബൂൾ: ഇസ്താംബൂൾ നഗരമദ്ധ്യത്തിലുണ്ടായ സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു. തുർക്കിയിലെ പ്രസിദ്ധമായ ഇസ്തിക്ളാൽ തെരുവിലുണ്ടായ സ്ഫോടനത്തിൽ 53 പേർക്ക് പരിക്കേറ്റതായാണ് വിവരം. ജനനിബിഡമായ വിനോദ സഞ്ചാര കേന്ദ്രമായ ഇസ്തിക്ളാൽ തെരുവിൽ പ്രാദേശിക സമയം നാല് മണിയോടെയാണ് സ്ഫോടനമുണ്ടായത്.
നിരവധി കച്ചവട സ്ഥാപനങ്ങളും റെസ്റ്റോറന്റുകളും ഉള്ളതിനാൽ ടൂറിസ്റ്റുകളും സ്വദേശികളെയും കൊണ്ട് നിറഞ്ഞ തെരുവിൽ നിന്നും ഉഗ്ര ശബ്ദത്തോടെ തീഗോളമുയരുന്നതിന്റെ വീഡിയോ ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സ്ഫോടനത്തിന് പിന്നിലെ കാരണം ഇത് വരെ വ്യക്തമായിട്ടില്ല. ചാവേർ ആക്രമണമെന്നാണ് സംശയം. സ്ഫോടനസ്ഥലത്ത് നിന്നും പരിക്കേറ്റവരെ മാറ്റുന്നതിന്റെ ദൃശ്യങ്ങൾ പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്ഫോടനത്തിന് പിന്നാലെ ഒരു മണിക്കൂറോളം തുർക്കിയിലെ ചാനലുകൾക്ക് സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയതായാണ് വിവരം. 2015നും 2016നുമിടയിൽ ഇസ്‌ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുകൾ സമാനമായ രീതിയിൽ സ്ഫോടന പരമ്പര നടത്തിയിട്ടുള്ള പ്രദേശമാണ് ഇസ്തിക്ളാൽ തെരുവ് .
❗Blast hits central #Istanbul, local media report. pic.twitter.com/s95VcL1BRr
— NonMua (@NonMyaan) November 13, 2022