
ലോകകപ്പിൽ നിന്നും പുറത്തായ ക്ഷീണത്തിന് അൽപ്പമൊന്ന് ശമനം വന്ന ആശ്വാസത്തിലാണ് ഇപ്പോൾ ഇന്ത്യൻ ആരാധകർ. കാരണം സെമി പോരാട്ടത്തിൽ പയറ്റിയ അടവുകൾ എല്ലാം തന്നെ പിഴച്ച് പുറത്തായ ഇന്ത്യൻ ടീമിനേക്കാൾ പഴി പല ആരാധകരും സോഷ്യൽ മീഡിയ വഴി ഏറ്റ് വാങ്ങിയിരുന്നു. ഇന്ത്യ ടി20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനോട് നാണം കെട്ട് പുറത്തായതിന് പിന്നാലെ പാകിസ്ഥാൻ ആരാധകരിൽ നിന്ന് മാത്രമല്ല മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരമായ ഷുഹൈബ് അക്തറിൽ നിന്ന് അടക്കം ഇന്ത്യൻ ആരാധകർ പരിഹാസമേറ്റ് വാങ്ങി.
എന്നാൽ ഇന്ത്യൻ ആരാധകർ വീണതിനേക്കാൾ വലിയ നിരാശയുടെയും പരിഹാസങ്ങളുടെയും പടുകുഴിയിലേയ്ക്കായിരുന്നു പാകിസ്താൻ ആരാധകർ ഇന്ന് നടന്ന ഫൈനൽ മത്സരത്തോടെ നിലം പതിച്ചത്. പാകിസ്ഥാൻ എട്ട് വിക്കറ്റ് നഷ്ടത്തിൽ നേടിയ 137 റൺസ് എന്ന കടമ്പ മറികടന്ന് ഇംഗ്ലണ്ട് ടി20 ലോകകപ്പുയർത്തിയതോടെ പാകിസ്ഥാനെതിരെ ട്രോൾ മഴ തന്നെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. സെമി തോറ്റ ഇന്ത്യയെ കുത്തിനോവിച്ച അക്തറിന് അടക്കം കണക്കിന് ട്രോളുകൾ കിട്ടിയെങ്കിലും ഇതിനിടയിൽ ഏറെ ശ്രദ്ധയനായത് നിരാശയുടെ വേഷപകർച്ചയണിഞ്ഞ ഒരു പാകിസ്ഥാനി ആരാധകനായിരുന്നു.
പാകിസ്ഥാൻ ബാറ്റിംഗിന്റെ 19-ാം ഓവറിൽ മുഹമ്മദ് നവാസിന്റെ വിക്കറ്റ് ഇംഗ്ളണ്ട് ബോളർ സാം കുറൻ കരസ്ഥമാക്കിയപ്പോഴാണ് വൈറലായ പാകിസ്ഥാനി ആരാധകൻ സ്ക്രീനുകളിൽ നിറഞ്ഞത്. പാകിസ്ഥാൻ ജേഴ്സിയിൽ അതീവ നിരാശനായ കാണപ്പെട്ട ആരാധകന്റെ മുഖഭാവം മാത്രമായിരുന്നില്ല അദ്ദേഹം 'മീം' പേജുകളിൽ പ്രിയങ്കരനായി മാറാൻ കാരണം. ഇതിന് സമാനമായ രംഗം 2019 ടി20 ലോകകപ്പിലും അരങ്ങേറിയിരുന്നു. അന്ന് പാകിസ്ഥാൻ ഓസ്ട്രേലിയയെ നേരിടുന്നതിനിടയിൽ ആസിഫ് അലി, ഡേവിഡ് വാർണറുടെ നിർണായകമായ ക്യാച്ച് നഷ്ടപ്പെടുത്തിയതിന് മൂക സാക്ഷിയായി മാറിയ പാകിസ്ഥാൻ ആരാധകനെ ആയിരുന്നു ഇന്നത്തെ മത്സരത്തിൽ നടന്ന സംഭവത്തിനിടയിൽ പലർക്കും ഓർമ വന്നത്. 2019ലെ മത്സരത്തിലെ സംഭവത്തിന് ശേഷം ലോകവ്യാപകമായി നിരാശയുടെ പ്രതിരൂപമായി ആയിരുന്നു ആ പാകിസ്ഥാനി ആരാധകന്റെ ചിത്രം പങ്കു വെയ്ക്കപ്പെട്ടത്. അതേ സംഭവത്തിന്റെ പുനരാഖ്യാനമായാണ് പുതിയ പാകിസ്ഥാനി ആരാധകന്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ നിറയുന്നത്.
pakistan fan meme guy from 2019 world cup is over pic.twitter.com/JqhklUTRvk
— Lenny Phillips (@lenphil29) November 13, 2022
New disappointed Pakistan fan meme pic.twitter.com/dnI53RNUOf
— Cursed Memes (@therewasameme) November 13, 2022
Pakistan fans remain disappointed - via https://t.co/Br2FdrkzaA pic.twitter.com/HVQxOL5ysO
— Matt Pedigo (@mattpedigo) November 13, 2022