
അങ്കാറ: തുർക്കിയിലെ ഇസ്താംബുളിൽ ജനത്തിരക്കേറിയ തക്സിം സ്ക്വയറിലെ ഇസ്തിക്‌ലൽ സ്ട്രീറ്റിൽ ഉണ്ടായ ശക്തമായ ബോംബ് സ്ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. 53 പേർക്ക് പരിക്കേറ്റു. ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് 6.50ഓടെയായിരുന്നു സംഭവം. ചാവേർ സ്ഫോടനമാണോയെന്ന് സംശയമുണ്ടെങ്കിലും അധികൃതർ പ്രതികരിച്ചിട്ടില്ല. പ്രദേശത്തു നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. കുറ്റവാളികൾ ആരായാലും ശിക്ഷിക്കപ്പെടുമെന്ന് ആക്രമണത്തെ അപലപിച്ചുകൊണ്ട് തുർക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗൻ പറഞ്ഞു.