
ആലപ്പുഴ : ബിവറേജസ് ഔട്ട്‌ലെറ്റ് കുത്തിപ്പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് 12 കുപ്പി മദ്യവുമായി കടന്നു. ഹരിപ്പാട് ആർ.കെ. ജംഗ്ഷന് സമീപമുള്ള എഫ്.സി.ഐ ഗോഡൗണിൽ പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റിലാണ് മോഷണം നടന്നത്. പ്രധാന ഷട്ടറിന്റെ പൂട്ടുപൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്.
രാവിലെ ബിവറേജസ് ജീവനക്കാരൻ ഔട്ട്‌ലെറ്റ് വൃത്തിയാക്കാൻ എത്തിയപ്പോഴാണ് പ്രധാന ഷട്ടർ തുറന്ന നിലയിൽ കണ്ടത്. ഉടൻ തന്നെ മോഷണ വിവരം മാനേജരെ അറിയിച്ചു. മേശയും അലമാരയും കുത്തിത്തുറന്ന മോഷ്ടാവ് പണമൊന്നും കവർന്നിട്ടില്ല എന്നാണ് നിഗമനം. ഹരിപ്പാട് പൊലീസും വിരലടയാള വിദഗ്ദ്ധരും ഡോഗ്സ്വാകഡും സ്ഥലത്തെത്തി പരിശോധന നടത്തി. സി.സി.ടിവി ദൃശ്യങ്ങളിൽ നിന്ന് മദ്ധ്യവയസ്കാനായ ആളാണ് മോഷ്ടാവെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.