kk

ഈ നവംബർ 16ന് അനശ്വര നടൻ ജയന്റെ വിയോഗത്തിന് 42 വർഷം പൂർത്തിയാകുകയാണ്. ഈ അവസരത്തിൽ ജയനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്‌ക്കുകയാണ് മുൻകാല നായിക ഷീല​. ജയനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാനിരുന്നതും ഒടുവിൽ അത് ഉപേക്ഷിച്ചതിനെക്കുറിച്ചുമെല്ലാം ഷീല പറയുന്നു.

ജയന്റെ ​ ​നാ​യി​ക​യാ​യി​ ​വീ​ണ്ടും​ ​ഞാ​ൻ.​ ​സം​വി​ധാ​യിക​യാ​യും​ ​വീ​ണ്ടും​ ​ഞാ​ൻ.​ ​നാ​ല്പ​ത്തി​ര​ണ്ടു​വ​ർ​ഷം​ ​മു​ൻ​പ് ​ന​വം​ബ​ർ​ 16​ന് ​ര​ണ്ടും​ ​ഒ​രേ​പോ​ലെ​ ​പൊ​ലി​ഞ്ഞു.​ ​അ​തി​നു​ശേ​ഷം​ ​മ​ല​യാ​ള​ത്തി​ൽ​ ​സി​നി​മ​ ​സം​വി​ധാ​നം​ ​ചെ​യ്തി​ല്ല.​ ​ഒ​രു​പ​ക്ഷേ​ ​എ​ല്ലാം​ ​വി​ധി​ ​പോ​ലെ​ ​സം​ഭ​വി​ച്ച​താ​കാം.​നാ​ൽ​പ്പ​ത്തി​യെ​ട്ടു​ ​വ​ർ​ഷം​ ​മു​ൻ​പ് ​ശാ​പ​മോ​ക്ഷം​ ​സി​നി​മ​യു​ടെ​ ​ലൊ​ക്കേ​ഷ​നി​ലാ​ണ് ​ജ​യ​നെ​ ​ആ​ദ്യ​മാ​യി​ ​കാ​ണു​ന്ന​ത്.​ ​ആ​ ​സി​നി​മ​യി​ൽ​ ​നാ​യ​ക​നും​ ​നാ​യി​ക​യു​മാ​യി​ ​ഉ​മ്മ​റും​ ​ഞാ​നും.​ ​ഞ​ങ്ങ​ളു​ടെ​ ​വി​വാ​ഹ​ ​സീ​നി​ൽ​ ​ഗാ​നം​ ​ആ​ല​പി​ക്കു​ന്ന​ ​വേ​ഷ​ത്തി​ൽ​ ​ജ​യ​ൻ.​ ​അ​ന്ന് ​ജ​യ​ൻ​ ​പ്ര​ശ​സ്തി​യി​ലേ​ക്ക് ​എ​ത്തി​യി​ട്ടി​ല്ല.​ ​ആ​ദ്യ​മാ​യി​ ​എ​ന്നെ​ ​ക​ണ്ട​പ്പോ​ൾ​ ​ജ​യ​ൻ​ ​കാ​ൽ​തൊ​ട്ടു​ ​വ​ന്ദി​ച്ചു​ .​ ​എ​നി​ക്ക് ​അ​ത്ഭു​തം​ ​തോ​ന്നി.​ ​എ​ല്ലാ​വ​രോ​ടും​ ​വി​ന​യ​ത്തോ​ടെ​യാ​ണ് ​പെ​രു​മാ​റ്റം.​ ​ഷോ​ട്ട് ​ക​ഴി​യു​മ്പോ​ൾ​ ​'​എ​ങ്ങ​നെ​യു​ണ്ട് ​ഷീ​ലാ​മ്മേ​"​ ​എ​ന്നു​ ​ചോ​ദി​ക്കും.​ ​വ​ള​രെ​ ​ന​ന്നാ​യി​ട്ടു​ണ്ടെ​ന്ന് ​പ​റ​യു​മ്പോ​ൾ​ ​മു​ഖ​ത്ത് ​സ​ന്തോ​ഷം​ ​തെ​ളി​യും.​ ​ഷീ​ലാ​മ്മ​യോ​ട് ​മാ​ത്ര​മേ​ ​ചോ​ദി​ക്കു​വെ​ന്ന് ​അ​പ്പോ​ൾ​ ​ഉ​മ്മ​ർ​.​ അ​ല്ല​ ​സാ​റെ,​ ​സാ​റും​ ​പ​റ​യ​ണം. ​ചി​രി​ച്ചു​കൊ​ണ്ടു​ ​ജ​യ​ൻ.​ ​നാ​ടും​ ​വീ​ടു​മെ​ല്ലാം​ ​ഞാ​ൻ​ ​ചോ​ദി​ച്ചു.​ ​പി​ന്നീ​ട് ​കു​റെ​ ​സി​നി​മ​ക​ളി​ൽ​ ​ചെ​റി​യ​ ​വി​ല്ല​ൻ​ ​വേ​ഷം.​ ​എ​ന്റെ​ ​പി​ന്നാ​ലെ​ ​ഓ​ടി​വ​രു​ന്ന​തും​,​ നാ​യി​ക​മാ​രെ​ ​മാ​ന​ഭം​ഗ​പ്പെു​ത്താ​ൻ​ ​ശ്ര​മി​ക്കു​ന്ന​തു​മാ​യ​ ​വേ​ഷ​ങ്ങ​ളാ​യി​രു​ന്നു​ ​അ​തി​ൽ​ ​അ​ധി​ക​വും.​ ​ഒ​രു​ദി​വ​സം​ ​കൊ​ണ്ടു​ ​ന​ട​നാ​യി​ ​മാ​റി​യ​ ​താ​ര​മ​ല്ല​ ​ജ​യ​ൻ.​ ​സി​നി​മ​യി​ലേ​ക്ക് ​എ​ത്താ​ൻ​ ​ന​ന്നാ​യി​ ​ക​ഷ്ട​പ്പെ​ട്ടെ​ന്ന് ​പ​ല​പ്പോ​ഴും​ ​പ​റ​ഞ്ഞു.​ ​അ​പ്പോ​ൾ​ ​ക​ഴി​വു​ ​തെ​ളി​യി​ക്കേ​ണ്ടേ​ ​എ​ന്നും​ ​ജ​യ​ൻ​ ​ചോ​ദി​ച്ചു.​ ​എ​നി​ക്ക് ​വ​ലി​യ​ ​ബ​ഹു​മാ​നം​ ​തോ​ന്നി.​ ​ഇ​തി​നു​ ​മു​ൻ​പ് ​ആ​രും​ ​അ​ങ്ങ​നെ​ ​പ​റ​ഞ്ഞ​താ​യി​ ​ഓ​ർ​ക്കു​ന്നി​ല്ല.


വി​വാ​ഹം​ ​ക​ഴി​ക്കാ​ത്ത​തെ​ന്തെ​ന്ന് ​പി​ന്നീ​ട് ​ക​ണ്ട​പ്പോ​ൾ​ ​ഞാ​ൻ​ ​ചോ​ദി​ച്ചു.​ ​സി​നി​മ​യി​ൽ​ ​ഒ​ന്നു​ ​ന​ന്നാ​ക​ട്ടെ​ ​എ​ന്നി​ട്ട് ​ക​ല്യാ​ണം​ ​ക​ഴി​ക്കും.​ ​വീ​ട്ടി​ൽ​ ​പോ​വു​മ്പോ​ൾ​ ​അ​മ്മ​യും​ ​ഇ​തേ​ ​കാ​ര്യം​ ​ചോ​ദി​ക്കും.​ ​സി​നി​മ​യി​ൽ​ ​എ​ന്നോ​ട് ​വി​വാ​ഹ​ത്തെ​പ്പ​റ്റി​ ​ചോ​ദി​ക്കു​ന്ന​ത് ​ഷീ​ലാ​മ്മ​ ​മാ​ത്ര​മാ​ണെ​ന്ന് ​ജ​യ​ൻ​ ​പു​ഞ്ചി​രി​യോ​ടെ​ ​പ​റ​ഞ്ഞു.​ന​ല്ല​ ​മ​ന​സി​ന്റെ​ ​ഉ​ട​മ​യാ​ണ് ​ജ​യ​ൻ​ ​എ​ന്ന് ​വീ​ണ്ടും​ ​തോ​ന്നി​യ​ ​നി​മി​ഷം.​ആ​ ​സ​മ​യ​ത്താ​ണ് ​ശ​ര​പ​ഞ്ജ​രം​ ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ക്കു​ന്ന​ത് .​ ​ജ​യ​ന്റെ​ ​അ​ഭി​ന​യ​ ​ജീ​വി​ത​ത്തി​ലെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​സി​നി​മ​ക​ളി​ലൊ​ന്നാ​ണ് ​ശ​ര​പ​ഞ്ജ​രം.
ഒ​ന്നു​ര​ണ്ടു​ ​വ​ർ​ഷം​ ​ക​ഴി​ഞ്ഞു​ ​ഞാ​ൻ​ ​വീ​ണ്ടും​ ​ക​ല്യാ​ണ​ത്തെ​പ്പ​റ്റി​ ​ചോ​ദി​ച്ചു.​ ​വി​വാ​ഹി​ത​നാ​യി​ ​ഭാ​ര്യ​യെ​ ​കൂ​ട്ടി​ ​വീ​ട്ടി​ലേ​ക്ക് ​വ​ര​ണം​ ​എ​ന്നു​ ​ഞാ​ൻ​ ​പ​റ​ഞ്ഞ​പ്പോ​ൾ​,​ ​ഷീ​ലാ​മ്മ​ ​എ​ന്നെ​ ​കെ​ട്ടു​മോ​?​ ​എ​ന്ന് ​ജ​യ​ൻ​ ​ചോ​ദി​ച്ചു.​ ​ഒ​രു​ ​പ​ക്ഷെ​ ​ത​മാ​ശ​യാ​യി​ട്ടാ​കാ​മെ​ങ്കി​ലും​ ​ആ​ ​ചോ​ദ്യം​ ​കേ​ട്ട് ​ഒ​രു​ ​നി​മി​ഷം​ ​ഞാ​ൻ​ ​ന​ടു​ങ്ങി.​ ​എ​ന്താ,​ ​സം​സാ​രി​ക്കു​ന്ന​തെ​ന്ന് ​ഞാ​ൻ​ ​ആ​രാ​ഞ്ഞ​പ്പോ​ൾ​ ​ജ​യ​ൻ​ ​ഇ​ങ്ങനെ​ ​പ​റ​ഞ്ഞു​ .​ ​'​ ​ഷീ​ലാ​മ്മ​യെ​ ​പോ​ലൊ​രു​ ​പെ​ണ്ണി​നേ​യെ​ ​ഞാ​ൻ​ ​ക​ല്യാ​ണം​ ​ക​ഴി​ക്കൂ.​ ​എ​ന്റെ​ ​സ​ങ്ക​ല്പ​ത്തി​ലെ​ ​പെ​ണ്ണ് ​ഇ​തേ​പോ​ലെ​യാ​ണ്...​ ​ഷീ​ലാ​മ്മ​യെ​പ്പോ​ലെ​ .​എ​ല്ലാം​ ​തി​ക​ഞ്ഞ​ ​പെ​ണ്ണ്.​" ​ജ​യ​ൻ​ ​പ​റ​ഞ്ഞ​ത് ​ഇ​പ്പോ​ഴും​ ​ഓ​ർ​ക്കു​ന്നുവെന്നും ഷീല ഓർമ്മിക്കുന്നു.