beer

വൈനും ഷാംപെയ്‌നും മാത്രമാണ് അന്യായ വിലയുള്ള പ്രീമിയം പാനീയങ്ങളെന്നാണ് പലരും കരുതുന്നത്. ഈ ധാരണ തെറ്റാണ്. നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും, വളരെ പഴക്കമേറിയ ഒരു കുപ്പി വൈനിനേക്കാൾ വിലയുള്ള വിവിധ തരം ബിയർ ഉണ്ട്.

ഒരു ബിയർ വാങ്ങിക്കാൻ എത്രരൂപ കൊടുക്കണം?കോടികൾ നൽകണമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. എങ്കിൽ വിശ്വസിച്ചോളൂ, സംഭവം സത്യമാണ്. 'Allsopp's Arctic Ale' എന്ന ബിയറിന് നാല് കോടി രൂപയാണ് വില. ഞെട്ടാൻ വരട്ടെ, അതിനൊരു കാരണമുണ്ട്.


140 വർഷം പഴക്കമുള്ള ഈ ബിയറിന് ഒരുപാട് ഗുണങ്ങളുണ്ട്. പുരാവസ്തു ആയിട്ടാണ് ഇതിനെ കണക്കാക്കുന്നത്. 2007-ൽ ഒരു ഒക്‌ലഹോമ ബയർ നാല് കോടിയോളം രൂപ നൽകി, ഇബേയിലൂടെയാണ്(eBay) Allsopp's Arctic Ale -ന്റെ ഒരു കുപ്പി വാങ്ങിയത്. ഇതിനൊപ്പം ഒരു കുറിപ്പും ഉണ്ടായിരുന്നു.

1919 -ലാണ് തനിക്ക് ഈ കുപ്പി ലഭിച്ചത് എന്നും, 1852-ൽ ഒരു സോളാർ പര്യവേഷണത്തിനായി പ്രത്യേകം ഉണ്ടാക്കിയതാണ് എന്നും പെർസി ജി. ബോൾസ്റ്റർ ഒപ്പിട്ട കുറിപ്പിൽ പറയുന്നു. എറെബസ്, ടെറർ തുടങ്ങിയ കപ്പലുകളെയും അതിലെ ജോലിക്കാരെയും കണ്ടെത്താനായി നടത്തിയ രക്ഷാപ്രവർത്തനങ്ങൾക്കിടെയാണ് ഈ ബിയർ കുപ്പി കണ്ടെത്തിയതെന്നും കുറിപ്പിൽ പരാമ‌ർശിക്കുന്നുണ്ട്.

Beer fact: The most expensive #beer to date is Allsopp’s Arctic Ale - $503,300 on eBay. It was brewed in 1875 for an Antarctic expedition. The beers at the New Kensington Wine and Beer Festival won't be as expensive. A Tasting Ticket is just $6! Get one at https://t.co/7vTEOTnJvh pic.twitter.com/yTMuRg7uT5

— ChrisPastrick (@ChrisPastrick) September 1, 2021