കുറച്ച് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രമാണ് തട്ടാശ്ശേരിക്കൂട്ടം.നടൻ ദിലീപ് നിർമിച്ച ചിത്രം സഹോദരൻ അനൂപ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. കൗമുദി മൂവീസിലൂടെ താരങ്ങളായ അർജുൻ അശോകൻ, അനീഷ് ഗോപാൽ, ഗണപതി എന്നിവർ സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

ganapathy

'നല്ലൊരു പടത്തിന്റെ ഭാഗമാകാൻ പറ്റി. ഞാൻ ആദ്യമായി ഹിറോയാകുന്ന ചിത്രമാണ് തട്ടാശ്ശേരിക്കൂട്ടം. ദിലീപേട്ടൻ ഒരിക്കലും പ്രൊഡ്യൂസർ എന്ന രീതിയിൽ നിന്നിട്ടില്ല. ലൊക്കേഷനിൽ വന്നിട്ടുണ്ട്.'- അർജുൻ അശോകൻ പറഞ്ഞു.

അഭിമുഖത്തിനിടയിൽ മമ്മൂട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് ഗണപതി വെളിപ്പെടുത്തി. 'മമ്മൂക്കയുടെ കൂടെയുള്ള നിമിഷങ്ങളൊക്കെ നമ്മൾ നന്നായിട്ട് എൻജോയ് ചെയ്യാറുണ്ട്. അദ്ദേഹം മറ്റുള്ളവരോട് ഇടപഴകുന്ന രീതിയൊക്കെ നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ്. വാട്സാപ്പിൽ ഒരു മെസേജ് അയച്ചാൽ തിരിച്ചയക്കുന്ന സൂപ്പർസ്റ്റാർ മമ്മൂക്കയേയുള്ളൂ. അത്രത്തോളം പുള്ളി എല്ലാവർക്കും അപ്രോച്ചബിൾ ആണ്. എല്ലാവരെയും കേൾക്കുന്ന വ്യക്തിയാണ്. ഈയൊരു വയസിലും ഇത്രയും അപ്‌ഡേറ്റഡായിട്ട് നിൽക്കുന്ന സ്റ്റാർ എന്നത് നമുക്ക് അഭിമാനിക്കാൻ പറ്റി. ആ ആളുടെ കൂടെ മൂന്ന് സിനിമകളിൽ അഭിനയിക്കാൻ പറ്റി.'- ഗണപതി വ്യക്തമാക്കി.