dangerous-electronic

പലരുടെയും വീട്ടിൽ ഉപേക്ഷിച്ച ഇലക്ട്രോണിക് വസ്തുക്കൾ ഒരു കോണിലോ, ഡ്രോയറുകളിലോ കൂട്ടിയിടുന്നു പതിവ് ഉണ്ട്. പഴയ ഫോൺ, സ്പീക്കർ തുടങ്ങിയവയാണ് അതിൽ കൂടുതലും. പല ഇലക്ട്രോണിക് വസ്തുക്കളിലും അതിന്റെ കാലഹരണപ്പെടൽ തീയതി എഴുതിയിട്ടില്ലെങ്കിലും എല്ലാ ഇലക്ട്രോണിക് വസ്തുകൾക്കും കാലഹരണ തീയതിയുണ്ട്. അതിനാൽ തന്നെ ഉപയോഗം കഴിഞ്ഞ് പഴക്കമുള്ള ഇലക്ട്രോണിക് വസ്തുകൾ കൂട്ടിയിടാൻ പാടില്ല. പഴയ ഇലക്ട്രോണിക് സാധനങ്ങൾ റീസെെക്കിൾ ചെയ്യുകയോ സംസ്കരിക്കുകയോ ചെയ്യണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. അവ സൂക്ഷിക്കുന്നത് ചിലപ്പോൾ ജീവന് തന്നെ ഭീഷണിയാണ്. നമ്മൾ വീട്ടിൽ സൂക്ഷിക്കാൻ പാടില്ലാത്ത ഇലക്ട്രോണിക് വസ്തുകൾ ഇവയാണ്.

പഴയ ഫോണുകൾ

നമ്മളിൽ പലർക്കും പഴയ ഫോണുകൾ ഡ്രോയറിൽ സൂക്ഷിക്കുന്ന പതിവുണ്ട്. എന്നാൽ അത് വളരെ അപകടകരമാണ്. സ്മാർട്ട്ഫോണുകളും ഫീച്ചർ ഫോണുകളും ഉൾപ്പെടെയുള്ള മൊബെെലുകളിൽ ലിഥിയം അയൺ ബാറ്ററികളുണ്ട്. ഈ ബാറ്രറികൾ കാലക്രമേണ വീർത്ത് തീപിടിക്കുന്നു.

പഴയ പവർ കേബിളുകൾ

പഴയ പവർ കേബിളുകൾക്ക് അവയുടെ ഇൻസുലേഷൻ കഴിവ് നഷ്ടമാകുന്നു. വീണ്ടും ഈ വയറുകൾ ഉപയോഗിച്ചാൽ ഷോക്ക്,തീപ്പൊരി, തീപിടിത്തം എന്നിവയ്ക്ക് കാരണമാകും. ഉപയോഗിക്കാതെ ഒരു കോണിൽ പഴയ വയറുകൾ കൂട്ടി ഇടാനും പാടില്ലെന്ന് വിദഗ്ദ്ധർ പറയുന്നു.

dangerous-electronic

ചുവരിലുള്ള പൊട്ടിയ ഹോൾഡർ

തകർന്ന ഹോൾഡറുകൾ വളരെ അപകടകരമാണ്. പ്രത്യേകിച്ച് കുട്ടികളുള്ള വീട്ടിൽ. പൊട്ടി ഇരിക്കുന്ന ഹോൾഡറിൽ നട്ട്, ബോൾട്ട്, പൊട്ടിയ കഷ്ണങ്ങൾ എന്നിവയുണ്ടാകും. ഇത് മുറിവുകൾക്കും മറ്ര് പരിക്കുകൾക്കും കാരണമാകും. കൂടാതെ കേടായ ഹോൾഡർ ഉപയോഗിക്കുകയാണെങ്കിൽ, തീപിടിത്തം, ഷോക്ക് എന്നിവ ഉണ്ടാകുന്നു. ആയതിനാൽ അവ മാറ്രിസ്ഥാപിക്കുന്നതാണ് നല്ലത്.

പഴയ ബൾബുകളും ട്യൂബ് ലെെറ്രുകളും

മിക്ക വീടുകളിലും കാണപ്പെടുന്ന ഒന്നാണ് പഴയ ബൾബുകളും ട്യൂബുകളും. ഇവയ്ക്ക് ഉള്ളിൽ ടംഗ്സ്റ്റൺ ഫിലമെന്റുകൾ, രാസവസ്തുകൾ, വാതകങ്ങൾ എന്നിവയാണ് അടങ്ങിയിരിക്കുന്നത്. ഇത് വളരെ ദോഷകരമാണ്. കൂടാതെ ഇത് പൊട്ടിയാൽ മുറിവുകൾ സംഭവിക്കാൻ സാദ്ധ്യത കൂടുതലാണ്.

പഴയ ചാർജറുകൾ

ഉയർന്ന മോളിക്യുലാർ പോളിമർ, ഗ്ലാസ് ഫെെബർ,ഉയർന്ന പ്യൂരിറ്റി കോപ്പർ ഫോയിൽ എന്നീ ഘടകങ്ങൾ അടങ്ങിയിരിക്കുന്ന സർക്യൂട്ട് ബോർഡുകളാണ് ചാർജറുകളിൽ ഉള്ളത്. ഇവ കാലക്രമേണ തകരാറിലാകുകയും പൊട്ടിത്തെറിക്കുകയോ തീപിടിക്കുകയോ ചെയ്യുന്നു. ഈ ചാർജറുകളിലെ സർക്യൂട്ട് ബോർഡുകൾ റീസെെക്കിൾ ചെയ്യാവുന്നതാണ്.

പഴയ ഇയർഫോണുകളും സ്പീക്കറും

കാന്തങ്ങൾ,കോപ്പർ കോയിലുകൾ, പ്ലാസ്റ്റിക്,ബാറ്ററികൾ, എന്നീ വിഷപദാർത്ഥങ്ങൾ ഇയർഫോണിലും സ്പീക്കറിലും അടങ്ങിയിട്ടുണ്ട്. അവ ശരിയായ രീതീയിൽ സംസ്കരിച്ചില്ലെങ്കിൽ പരിസ്ഥിതിക്ക് ദോഷമാണ്. ബാറ്ററിയിലെ ചോർച്ച ഇതിനോടൊപ്പമുള്ള മറ്റ് ഇലക്ട്രോണിക് വസ്തുക്കളെ പോലും നശിപ്പിക്കുന്നു.

dangerous-electronic

പഴയ ഹാർഡ് ഡ്രെെവുകൾ

ഹാർഡ് ഡ്രെെവുകളിൽ അലുമിനിയം,പ്രൊട്ടക്റ്രീവ് പോളിമറുകൾ, പ്ലാസ്റ്രിക്, മാഗ്നറ്രുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇവ മണ്ണിൽ വലിച്ചെറിയുന്നത് പരിസ്ഥിതിക്ക് വളരെയധികം നാശമുണ്ടാക്കുന്നു. ഇവ നമ്മുടെ ഡ്രോയറുകളിൽ ഇരിയിക്കുന്നതും സുരക്ഷിതമല്ല. അതിനാൽ അവ റിസെെക്കിളിന് കൊടുക്കുന്നതാണ് നല്ലത്.