under-eye-dark

മിക്കയാളുകളെയും അലട്ടുന്ന സൗന്ദര്യ പ്രശ്നമാണ് കണ്ണിനടിയിലെ കറുപ്പ്. ഉറക്കക്കുറവ്, സ്ട്രസ്, പോഷകാഹാരക്കുറവ്, അമിതമായി ഫോണോ കമ്പ്യൂട്ടറുമൊക്കെ നോക്കിയിരിക്കുന്നതൊക്കെയാണ് ഈ സൗന്ദര്യപ്രശ്നത്തിന്റെ കാരണം.

കണ്ണിനടിയിലെ കറുപ്പിനെ അകറ്റുമെന്ന് അവകാശപ്പെടുന്ന പലതരത്തിലുള്ള ക്രീമുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇത്തരത്തിലുള്ള ക്രീമുകളും മറ്റും തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. ചിലത് പാർശ്വഫലങ്ങൾ ഉണ്ടാക്കാൻ സാദ്ധ്യതയുണ്ട്. പോക്കറ്റ് കാലിയാകാതെ, വീട്ടിലിരുന്നുകൊണ്ട് പ്രശ്നം പരിഹരിക്കാനായാൽ അതല്ലേ നല്ലത്.

അത്തരത്തിൽ കണ്ണിനടിയിലെ കറുപ്പ് മാറ്റാൻ സഹായിക്കുന്ന സാധനമാണ് പാൽ. പഞ്ഞി പാലിൽ മുക്കി കണ്ണിന് താഴെ ഒട്ടിച്ചുവയ്‌ക്കുക. കുറച്ചുദിവസം ഇങ്ങനെ ചെയ്താൽ കണ്ണിനടിയിലെ കറുപ്പ് മാറും. വെള്ളരിക്ക നീര് കണ്ണിന് താഴെ പുരട്ടി പതിനഞ്ച് മിനിട്ടിന് ശേഷം കഴുകിക്കളയുന്നതും കറുപ്പ് നിറം മാറാൻ സഹായിക്കും.