
തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി കീർത്തി സുരേഷ്. നടനും നിർമാതാവുമായ സുരേഷ് കുമാറിന്റെയും നടി മേനകയുടെയും രണ്ട് മക്കളിൽ ഇളയ ആൾ . മാതാപിതാക്കളുടെ പാതയിലൂടെ സിനിമയിലേക്ക് എത്തിയ താരം ഇന്ന് ഇന്ത്യയിലെ മുൻനിര നായികയായി വളർന്നു . സാമൂഹ്യ മാദ്ധ്യമങ്ങളിൽ സജീവമായ കീർത്തിയുടെ ചിത്രങ്ങൾ തരംഗമാകാറുണ്ട്.
ഇപ്പോഴിതാ കീർത്തി പങ്കുവച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ബോൾഡ് ആൻഡ് സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങൾക്ക് നിരവധി പേരാണ് കമന്റുമായി എത്തിയത്. ഈ ലുക്കിൽ ഏറെ സുന്ദരിയായിട്ടുണ്ടെന്നും കണ്ണുകൾ അതി മനോഹരമായിട്ടുണ്ടെന്നുമാണ് ആരാധകരുടെ കമന്റ് . അതേസമയം ടൊവിനോ തോമസിനൊപ്പം അഭിനയിച്ച വാശിയാണ് അവസാനം പുറത്തിറങ്ങിയ ചിത്രം.