arrest

ന്യൂയോർക്ക്: പത്ത് വയസുകാരന്റെ കൈത്തണ്ടയിൽ ടാറ്റൂ അടിച്ച സംഭവത്തിൽ മാതാവിനെ അറസ്റ്റ് ചെയ്തു. ന്യൂയോർക്കിലെ ഹൈലൻഡിലാണ് സംഭവം. ഇവിടെ പതിനെട്ട് വയസിൽ താഴെയുള്ള കുട്ടികൾ ടാറ്റൂ അടിക്കുന്നതിന് വിലക്കുണ്ട്.

വാസ്‌ലിൻ ചോദിക്കാനായി സ്‌കൂളിലെ നഴ്സിംഗ് ഓഫീസിലെത്തിയിരുന്നു കുട്ടി. ഈ സമയമാണ് നഴ്സ് കുട്ടിയുടെ കൈയിലെ ടാറ്റൂ ശ്രദ്ധിച്ചത്. തുടർന്ന് അവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മാതാവിന്റെ സമ്മതത്തോടെ അയൽവാസിയാണ് ടാറ്റൂ അടിച്ചുതന്നതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു.

തുടർന്ന് കുട്ടിയുടെ മാതാവ് ക്രിസ്റ്റൽ തോമസിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ലൈസൻസില്ലാത്ത ടാറ്റൂ ആർട്ടിസ്റ്റ് ഓസ്റ്റിൻ സ്മിത്തിനെയും പിടികൂടിയിട്ടുണ്ട്. കുട്ടിയുടെ കൈയിലെ ടാറ്റൂവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.