
നിംസ് ഡെന്റൽ കോളേജിൽ നിന്ന് ബി ഡി എസ് പൂർത്തിയാക്കി ബിരുദം ഏറ്റുവാങ്ങിയ റോഷ്നയുടെ വിജയഗാഥ അഭിമാനപൂർവ്വം പങ്കുവച്ച് സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും മുൻ രാജ്യസഭാംഗവുമായ ഡോ. ടി എൻ സീമ. ഏഴ് വർഷങ്ങൾക്ക് മുൻപ് ഡി വൈ എഫ് ഐ നടത്തിയ പഠനോത്സവത്തിന്റെ വേദിയിലാണ് റോഷ്നയെ കണ്ടുമുട്ടുന്നതെന്ന് ടി എൻ സീമ പറഞ്ഞു. പിന്നീടങ്ങോട്ട് റോഷ്നയുടെ ജീവിതത്തിന്റെ ഭാഗമായി മാറിയതിനെക്കുറിച്ചും അവർ പങ്കുവച്ചു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് അവർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
റോഷ്‌നയുടെ ദിവസം..NIMS ഡെൻ്റൽ കോളേജിൽ നിന്ന് BDS പൂർത്തിയാക്കി ബിരുദം ഏറ്റു വാങ്ങിയ ദിവസമാണ്...അവളുടെ അമ്മയ്ക്കും സഹോദരങ്ങൾക്കും ഒപ്പം എൻ്റെയും അഭിമാന ദിനമാണ് ഇന്ന്..ഏതാണ്ട് ഏഴ് വർഷം മുൻപ് ഡിവൈഎഫ്ഐ നടത്തിയ പഠനോത്സവ വേദിയിൽ പ്ലസ് ടുവിന് ഫുൾ A+ കിട്ടിയ വിദ്യാർഥിനി എന്ന സമ്മാനം എൻ്റെ കയ്യിൽ നിന്നും വാങ്ങിച്ചു കൊണ്ട് റോഷ്‌ന കയ്യിൽ ഒരു കത്ത് തന്നു.. പരീക്ഷയ്ക്കിടയിൽ ഉണ്ടായ അച്ഛൻ്റെ മരണത്തിൻ്റെ ആഘാതവും അതിജീവിച്ച് ഉന്നത വിജയം നേടിയ അവൾക്ക് ഡോക്ടറാകാൻ ഞാൻ പിന്തുണയ്ക്കണം..അതായിരുന്നു അവളുടെ ആവശ്യം.. അന്ന് മുതൽ റോഷ്നയുടെയും അവളുടെ കുടുംബത്തിൻ്റെയും ജീവിതത്തിൻ്റെ ഭാഗമായി ഞാനും ഞാൻ എംപി ആയിരുന്നപ്പോൾ പി എ ആയിരുന്ന ജയ്മോനും..ഞങ്ങളെല്ലാവരും ചേർന്ന് ഒരുമിച്ച് കണ്ട ഒരു സ്വപ്നത്തിൻ്റെ സാക്ഷാത്കാരമാണ് ഇന്നത്തെ ദിനം..പ്രയാസങ്ങൾക്കിടയിലും മക്കൾക്ക് കാവലായി നിന്ന് ഉഷയുടെ ആത്മധൈര്യമാണ് ഈ നേട്ടത്തിൻ്റെ വലിയ പിന്തുണ... ബുദ്ധിമുട്ടുകൾ നേരിട്ടപ്പോൾ നിംസ് മെഡിസിറ്റി യുടെ എംഡി ശ്രീ ഫൈസൽ ഖാൻ്റെ നന്മയും ഞങ്ങൾക്ക് കൂട്ടായി ഉണ്ടായിരുന്നു..കുട്ടികൾ പറന്നുയരാൻ സ്വപ്നം കാണുമ്പോൾ അവർക്ക് ആകാശം കാണിച്ചു കൊടുത്താൽ മതി