united

ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ലോകകപ്പ് ബ്രേക്കിന് മുൻപുള്ള അവസാന മത്സരത്തിൽ ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ ഫുൾഹാമിനെ വീഴ്ത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്. മത്സരത്തിന്റെ 93-ാം മിനിട്ടിൽ അലേസാന്ദ്രോ ഗർനാച്ചോ നേടിയ ഗോളിലൂടെ 2-1നാണ് യുണൈറ്റഡ് ഫുൾഹാമിനെ വീഴ്ത്തിയത്. ക്രിസ്റ്റ്യൻ എറിക്സണാണ് 14-ാം മിനിട്ടിൽ യുണൈറ്റഡിന്റെ ആദ്യഗോൾ നേടിയത്. 61-ാം മിനിട്ടിൽ ഡാനിയേൽ ജയിംസിലൂടെ ഫുൾഹാം തിരിച്ചടിച്ചു. തുടർന്നാണ് സമനില പ്രതീക്ഷിച്ചിരിക്കെ എറിക്സണിന്റെ തന്നെ അസിസ്റ്റിൽ നിന്ന് ഗർനാച്ചൊ യുണൈറ്രഡിന്റെ വിജയഗോൾ നേടിയത്. 14 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുള്ള യുണൈറ്റഡ് അഞ്ചാമതാണ് ഫുൾഹാം ഒമ്പതാമതും. മറ്റൊരു മത്സരത്തിൽ ഡാനി ഇംഗ്സിന്റെ ഇരട്ടഗോളുകളുടെ പിൻബലത്തിൽ ആസ്റ്റൺ വില്ല 2-1ന് ബ്രൈറ്റണെ കീഴടക്കി. ഒന്നാം മിനിട്ടിൽ തന്നെ ബ്രൈറ്രൺ അല്ലിസ്റ്ററുടെ ഗോളി ലീഡെടുത്തിരുന്നെങ്കിലും ഇൻഗ്സിന്റെ ഗോളുകൾ വില്ലയ്ക്ക് ജയമൊരുക്കുകയായിരുന്നു.