sunil-shende

മുംബയ്: സർക്കസ്, ശാന്തി, സർഫറോഷ് തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ സുനിൽ ഷെൻഡെ (75) അന്തരിച്ചു. ഇന്നലെ വെളുപ്പിന് ഒന്നിന് മുംബയിലെ വിലെ പാർലെയിലെ വസതിയിലായിരുന്നു അന്ത്യം.

30 വർഷത്തെ അഭിനയ ജീവിതത്തിൽ ഗാന്ധി, ഖൽ നായക്, ഘയാൽ, സിദ്ദി, ദൗദ്, മഗൻ, വിരുദ്ധ് തുടങ്ങിയ സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ ചെയ്തു. ഷാരൂഖ് ഖാൻ അഭിനയിച്ച 'സർക്കസ്" എന്ന സിനിമയിലൂടെയാണ് സുനിൽ പ്രശസ്തനായത്. ആമിർ ഖാൻ അഭിനയിച്ച സർഫറോഷിൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണറായും തിളങ്ങി. ഭാര്യ: ജ്യോതി, മക്കൾ: ഓംകാർ, ഋഷികേശ്.