
റാം സാഗർ തമ്പുരാൻ, WhatsApp number ---91+7907244210. 91+9633721128.
ഇ-മെയിൽ : samkhiyarathnam@gmail.com
(മദ്ധ്യാഹ്ന ശേഷം 4 മണി 12 മിനിറ്റ് 7 സെക്കന്റ് വരെ പൂയം നക്ഷത്രം ശേഷം ആയില്യം നക്ഷത്രം )
അശ്വതി : സാമ്പത്തിക ഭദ്രത കൈവരിക്കും, ഔദ്യോഗിക രംഗത്ത് നേട്ടങ്ങൾ, ഉന്നത സ്ഥാനലബ്ധി, ധനപരമായി നല്ല സമയം, കഠിനമായി പരിശ്രമിക്കും.
ഭരണി: ഉത്തമ വിവാഹ ആലോചനകൾ വരും, ആത്മവിശ്വാസം കുടുതലാകും, സുഹൃത്തുക്കളുമായി അകലാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
കാർത്തിക: കുടുബത്തിൽ നിന്ന് അകന്ന് കഴിയേണ്ടി വരും. വിശ്രമക്കുറവുണ്ടാകും, തൊഴിൽ രംഗത്ത് സുരക്ഷിതത്വമില്ലായ്മ, മുറിവോ ചതവോ പറ്റാം.
രോഹിണി : ശത്രുക്കളുടെ മേൽ വിജയം, നേതൃത്വ പദവി ലഭിക്കും, കിട്ടാക്കടം പിരിഞ്ഞു കിട്ടും, മനസ്സിനെ ചഞ്ചലമാക്കിയ സംഗതികൾ പിന്നീട് അനുകൂലമായി വരും.
മകയിരം: പണച്ചെലവ് അധികരിക്കും, പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യത, യാത്ര കൊണ്ട് പ്രതീക്ഷിച്ച ഗുണം കിട്ടില്ല, തിക്താനുഭവങ്ങൾ.
തിരുവാതിര: പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം ലഭിക്കും, കുടുംബത്തിൽ ഐശ്വര്യവും സമാധാനവും നിറഞ്ഞ അന്തരീക്ഷം സംജാതമാകും.
പുണർതം : മനസ്സ് അസ്വസ്ഥമാകും. ബിസിനസ്സിൽ തിരിച്ചടികൾ ഉണ്ടാകും. തൊഴിൽ നഷ്ടം, യാത്രയിൽ അസ്വസ്ഥതകൾ.
പൂയം: പുതിയ പ്രണയ ബന്ധങ്ങൾ ഉണ്ടാകും, വാഹന സൗഭാഗ്യം ഉണ്ടാകും, തൊഴിലിൽ മേന്മ, പേരും പെരുമയും ഉണ്ടാകും.
ആയില്യം: സന്താനങ്ങൾ മൂലം അഭിമാന വർദ്ധനവ്, ഉത്സവ ആഘോഷങ്ങളിൽ പങ്കെടുക്കും, കർഷകർക്ക് ലാഭം, ഗുണാനുഭങ്ങൾ.
മകം: സുഹൃദ് ബന്ധങ്ങൾ മൂലം പ്രശ്‌നങ്ങൾക്ക് പരിഹാരം കിട്ടും,സഹായ സഹകരണങ്ങൾ ലഭിക്കും, രോഗശാന്തി.
പൂരം: പിതൃസ്വത്ത് അനുഭവത്തിൽ വരും. അകന്നു നിന്നവർ അടുക്കും, ബന്ധുക്കൾ അനുകൂലരാകും, ഇടപാടുകളിൽ ലാഭം.
ഉത്രം: കർമ്മരംഗം പുഷ്‌ടിപ്പെടും. ഭൂമിയിടപാടുകളിൽ സാമ്പത്തിക നേട്ടം, കുടുംബത്തിൽ ഐശ്വര്യം, ധനാഭിവൃദ്ധിയുടെ സമയം.
അത്തം: അപ്രതീക്ഷിത വരുമാനങ്ങൾ, വിദേശ ഗുണം, സ്വന്തം തൊഴിൽ സ്ഥാപനത്തിനു കൂടുതൽ മെച്ചപ്പെട്ട അവസരങ്ങൾ കിട്ടും, ആകർഷകമായി സംസാരിക്കും.
ചിത്തിര: പ്രതിയോഗികളുടെ പ്രവർത്തനങ്ങളെ പരാജയപ്പെടുത്തും, ആഗ്രഹപ്രാപ്തി, യാത്രയിൽ നേട്ടം, വ്യാപാരികൾക്ക് നല്ലസമയം.
ചോതി: ദമ്പതികളിലെ കലഹവും അകൽച്ചയും ഒഴിവാകും, യാത്രാ ഗുണം, കൃഷിയിലൂടെ നേട്ടം, സ്ത്രീകൾക്ക് സമ്മാനാദിലാഭം, ആത്മവിശ്വാസം വർദ്ധിക്കും.
വിശാഖം: ഗൃഹത്തിൽ സമാധാന അന്തരീക്ഷം ഉണ്ടാകും, പുണ്യപ്രവർത്തികൾ ചെയ്യും, വളരെക്കാലമായി കൊണ്ടുനടന്ന ആഗ്രഹങ്ങൾ സഫലമാകും.
അനിഴം: നിലനിന്നിരുന്ന തടസ്സങ്ങൾ പരിഹരിക്കപ്പെടും, തൊഴിൽ നേട്ടം, സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ, ബിസിനസിൽ നിന്നും മികച്ച നേട്ടം.
കേട്ട: എല്ലാവരിലും സംശയം ഉടലെടുക്കും, സ്വത്ത് തർക്കമുണ്ടാകാം, പണം മറ്റുള്ളവർക്ക് കൊടുത്താൽ തിരികെ ലഭിക്കില്ല.
മൂലം: പങ്കാളിക്ക് രോഗ ദുരിതങ്ങൾ, അലച്ചിലും കഷ്ടപ്പാടും, ധനപരമായി അനിശ്ചിതത്വം, വിവാഹാലോചനകൾ മുടങ്ങും.
പൂരാടം: അലർജി മൂലം വിഷമിക്കും. വില പിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെടും, വലിയ പ്രതീക്ഷവച്ചു ചെയ്ത പലതും നഷ്ടത്തിൽ കലാശിക്കും.
ഉത്രാടം: മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും, ഭൂമി ലാഭം, അബദ്ധങ്ങളിൽ ചാടും, ഭീരുത്വം, കുടുംബത്തിൽ കലഹം.
തിരുവോണം: ബന്ധു സഹായം പ്രതീക്ഷിക്കാം, ഊഹക്കച്ചവടത്തിൽ ലാഭം, മാതാവിന് ധനലാഭം, നിർമ്മാണ പദ്ധതികൾക്ക് തുടക്കം കുറിക്കും.
അവിട്ടം: പൈതൃകസ്വത്തിൽ അവകാശം ലഭിക്കും. ഭാര്യയുടെ ബന്ധുക്കൾ മൂലം നേട്ടങ്ങൾ, സ്വയം തൊഴിൽ ചെയ്യുന്നവർക്ക് സാബത്തീക ലാഭം, പ്രശ്നങ്ങളെ ധീരതയോടെ നേരിട്ട് വിജയം വരിക്കും.
ചതയം: ഇഷ്ടപ്പെട്ടയിടത്തേക്ക് സ്ഥലമാറ്റം. മേലദ്യോഗസ്ഥരുടെ സഹായം ലഭിക്കും, സന്താനങ്ങൾ മൂലം സന്തോഷംകിട്ടും, കലാ മത്സരങ്ങളിൽ വിജയം.
പൂരുരുട്ടാതി: സ്വന്തം കാര്യങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കും. തൊഴിൽ ലാഭം, അകന്നു കഴിഞ്ഞവർ അടുത്ത് വരും, വിദേശത്ത്നിന്നും നല്ല വാർത്തകൾ കേൾക്കും.
ഉത്രട്ടാതി: പ്രവർത്തന സംബന്ധമായി നേട്ടങ്ങൾ അയൽക്കാരുമായി ഉണ്ടായിരുന്ന വാക്കുതർക്കങ്ങൾ അവസാനിക്കും, കൂടിയ വരുമാനം ലഭിക്കും.
രേവതി: വ്യവഹാരങ്ങളിൽ വിജയം. രോഗശമനമുണ്ടാകും, യാത്രാഗുണം, ശ്രദ്ധാപൂർവ്വം ജോലി നിർവ്വഹിക്കും, സ്വന്തം പ്രവർത്തികൾ വിജയത്തിലെത്തും.