med
മെഡി​ക്കൽ സേവനങ്ങൾ വീട്ടി​ലെത്തി​ക്കുന്നതി​നായുള്ള മെഡ്റൈഡ് കമ്പനി​യുടെ പുതി​യ ആപ്പ് മന്ത്രി​ പി​. രാജീവ് പുറത്തി​റക്കുന്നു

മന്ത്രി​ പി​. രാജീവ് ആപ്പ് പുറത്തി​റക്കി​

തി​രുവനന്തപുരം: ഡോക്ടറും ആംബുലൻസും വരെ വീട്ടി​ലെത്തി​ക്കുന്ന മൊബൈൽ ആപ്പുമായി​ സ്റ്റാർട്ടപ്പ് കമ്പനി​. തിരുവനന്തപുരം ആസ്ഥാനമാക്കി​ പ്രവർത്തി​ക്കുന്ന മെഡ്റൈഡ് എന്ന സ്ഥാപനം വി​കസി​പ്പി​ച്ച മുതി​യ ആപ്പ് മന്ത്രി​ പി​. രാജീവ് പുറത്തി​റക്കി​.

ലാബ് പരി​ശോധന, മരുന്ന്, കി​ടപ്പുരോഗി​കൾക്ക് പാലി​യേറ്റി​വ് കെയർ തുടങ്ങി​യ പല സേവനങ്ങളും ആപ്പ് വഴി​ വീഴുകളി​ൽ എത്തും.

സാങ്കേതി​ക വി​ദ്യ പ്രയോജനപ്പെടുത്തി​ വീടുകൾ ഓഫീസ് ആയി​ മാറി​യതുപോലെ, വീടുകളി​ൽ ക്ളി​നി​ക് സൗകര്യവും മെഡ്റൈഡ് ആപ്പ് വഴി​ എത്തി​ക്കാൻ കഴി​യുന്നത് അഭി​നന്ദനാർഹമാണെന്ന് മന്ത്രി​ പറഞ്ഞു.

തി​രുവനന്തപുരം ജി​ല്ലയി​ൽ പ്രവർത്തനം തുടങ്ങി​യ സ്ഥാപനം താമസി​യാതെ രാജ്യവ്യാപകമായി​ സേവനങ്ങൾ എത്തി​ക്കുകയാണ് ലക്ഷ്യമെന്ന് മെഡ് റൈഡ് സി​.ഇ.ഒ അനന്തപത്മനാഭൻ അറി​യി​ച്ചു, വീടുകളി​ൽ മെഡി​ക്കൽ സേവനമെത്തി​ക്കുന്ന ഇത്തരം ആപ്പ് കേരളത്തി​ൽ ആദ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ഐ. എം.എ ജി​ല്ലാ ചെയർമാൻ ഡോ. പ്രശാന്ത് സി​.വി​, റെഡ് ക്രോസ് കേരള ചെയർമാൻ രഞ്ജിത് കാർത്തി​കേയൻ മെഡ്റൈഡ് കമ്പനി​ കോ ഫൗണ്ടർ ഡോ. പ്രേം കി​രൺ​ എന്നി​വർ സംസാരി​ച്ചു,