 
മന്ത്രി പി. രാജീവ് ആപ്പ് പുറത്തിറക്കി
തിരുവനന്തപുരം: ഡോക്ടറും ആംബുലൻസും വരെ വീട്ടിലെത്തിക്കുന്ന മൊബൈൽ ആപ്പുമായി സ്റ്റാർട്ടപ്പ് കമ്പനി. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മെഡ്റൈഡ് എന്ന സ്ഥാപനം വികസിപ്പിച്ച മുതിയ ആപ്പ് മന്ത്രി പി. രാജീവ് പുറത്തിറക്കി.
ലാബ് പരിശോധന, മരുന്ന്, കിടപ്പുരോഗികൾക്ക് പാലിയേറ്റിവ് കെയർ തുടങ്ങിയ പല സേവനങ്ങളും ആപ്പ് വഴി വീഴുകളിൽ എത്തും.
സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി വീടുകൾ ഓഫീസ് ആയി മാറിയതുപോലെ, വീടുകളിൽ ക്ളിനിക് സൗകര്യവും മെഡ്റൈഡ് ആപ്പ് വഴി എത്തിക്കാൻ കഴിയുന്നത് അഭിനന്ദനാർഹമാണെന്ന് മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ജില്ലയിൽ പ്രവർത്തനം തുടങ്ങിയ സ്ഥാപനം താമസിയാതെ രാജ്യവ്യാപകമായി സേവനങ്ങൾ എത്തിക്കുകയാണ് ലക്ഷ്യമെന്ന് മെഡ് റൈഡ് സി.ഇ.ഒ അനന്തപത്മനാഭൻ അറിയിച്ചു, വീടുകളിൽ മെഡിക്കൽ സേവനമെത്തിക്കുന്ന ഇത്തരം ആപ്പ് കേരളത്തിൽ ആദ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഐ. എം.എ ജില്ലാ ചെയർമാൻ ഡോ. പ്രശാന്ത് സി.വി, റെഡ് ക്രോസ് കേരള ചെയർമാൻ രഞ്ജിത് കാർത്തികേയൻ മെഡ്റൈഡ് കമ്പനി കോ ഫൗണ്ടർ ഡോ. പ്രേം കിരൺ എന്നിവർ സംസാരിച്ചു,