
പലരെയും അലട്ടുന്ന പ്രശ്നങ്ങളാണ് മുഖക്കുരുവും പാടുകളും. ഇത് അകറ്റാൻ പലരും ബ്യൂട്ടിപാർലറിൽ പോയി ഒത്തിരി പണം ചെലവാക്കുന്നുണ്ട്. എന്നാൽ ഇനി ദിവസവും വീട്ടിൽ തന്നെ ഇരുന്നു ചർമ്മ സംരക്ഷണത്തിൽ ശ്രദ്ധിക്കാം. അധികം ചെലവ് ഇല്ലാതെ എളുപ്പത്തിൽ ചർമ്മ സംരക്ഷണത്തിനുള്ള ഫേസ്‌പാക്ക് നിർമ്മിക്കാൻ കഴിയും. സുലഭമായി ലഭിക്കുന്ന കുറച്ച് വസ്തുക്കൾ മാത്രമാണ് ഇതിന് വേണ്ടത്. ഈ ഫേസ്‌പാക്ക് മുഖക്കുരുവും കറുത്തപാടുകളും അകറ്രുന്നതിനോടൊപ്പം ചർമ്മത്തിന് നിറവും നൽകുന്നു.
ആവശ്യമുള്ള സാധനങ്ങൾ

തയാറാക്കുന്ന വിധം
മൂന്ന് ഘട്ടങ്ങളായാണ് ഇത് ചെയ്യേണ്ടത്
1. ഫേസ് പാക്ക് ഇടുന്നതിന് മുൻപ് രാവിലെ മുഖം കഴുകി വൃത്തിയാക്കിയ ശേഷം ഒരു കോട്ടൺ തുണിയിൽ ഐസ്‌ക്യൂബ് പൊതിഞ്ഞ ശേഷം മുഖത്ത് പുരട്ടണം. നേരിട്ട് മുഖത്ത് ഐസ്‌ക്യൂബ് ഉപയോഗിക്കാൻ പാടില്ല.
2. ഒരു ബൗളിൽ കുറച്ച് ആര്യവേപ്പില പൊടിയും ഒരു അൽപം മഞ്ഞൾ പൊടിയും എടുക്കുക. ശേഷം ഇതിലേക്ക് ആവശ്യമായ റോസ് വാട്ടർ ഉപയോഗിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്ത് പുരട്ടി ഉണങ്ങിയ ശേഷം കഴുകി കളയാം.
3. മുഖം കഴുകിയ ശേഷം ഒരു ബൗളിൽ ആവശ്യത്തിന് കറ്റാർ വാഴ എടുത്ത് അതിലേക്ക് രണ്ടോ മൂന്നോ തുള്ളി ടീ ട്രീ ഓയിലും വിറ്രമിൻ ഇ ഓയിലും ചേർക്കുക. ഇവയെല്ലാം കൂടെ യോജിപ്പിച്ച ശേഷം മുഖത്ത് തേച്ച് പിടിപ്പിക്കാം. ഈ മിശ്രിതം ഫ്രിഡ്ജിൽ സൂക്ഷിച്ച് ശേഷം മോയിചറെെസ് പോലെ ഉപയോഗിക്കാം.