slrc-
എസ്.എൽ.ആർ.സി യുടെ സൗജന്യ മെഡിക്കൽ സെന്ററിന്റെ ഉദ്ഘാടനം കോഴി​ക്കോട് കെ. പി. എ മജീദ് എം.എൽ.എ നി​ർവഹി​ക്കുന്നു

കോഴി​ക്കോട്: എസ്.എൽ.ആർ.സി യുടെ കാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം പുതുതായി ആരംഭിക്കുന്ന സൗജന്യ മെഡിക്കൽ സെന്ററിന്റെ സേവനം സമൂഹത്തിലെ എല്ലാവരി​ലേയ്ക്കുമെത്തുന്നതി​ൽ സന്തോഷമുണ്ടെന്ന് കെ. പി. എ മജീദ് എം.എൽ.എ പറഞ്ഞു. മെഡിക്കൽ സെന്റർ ഉദ്ഘാടനം ചെയ്യുകയായി​രുന്നു അദ്ദേഹം.
മെഡിക്കൽ വിഭാഗം കൈകാര്യം ചെയ്യുന്ന എസ്.എൽ.ആർ.സി പഠിതാക്കളായ ഡോക്ടർ ഹംസ തയ്യിൽ (യൂറോളജി), ഡോക്ടർ പി പി മുസ്തഫ (കാർഡിയോളജി), ഡോക്ടർ കമാൽ ഹുസൈൻ (സൈക്യാട്രി), ഡോക്ടർ വി. കെ. സുബൈർ (ഇ.എൻ.ടി), ഡോക്ടർ ആഖിൽ കളനാട് (ജനറൽ മെഡിസിൻ), ഡോക്ടർ ബീന സുൽഫിക്കർ (ഡെന്റൽ), ഡോക്ടർ
നൂർജഹാൻ (ഗൈനക്കോളജി) എന്നിവരുടെ സേവനം എസ്.എൽ.ആർ.സി ആരംഭിച്ച ഫ്രീ മെഡിക്കൽ സെന്ററിൽ വ്യത്യസ്ത ദിവസങ്ങളിൽ ലഭിക്കുമെന്ന് അദ്ധ്യക്ഷത വഹിച്ച എസ്.എൽ.ആർ.സി ഡയറക്ടർ കെ വി അബ്ദുല്ലത്തീഫ് മൗലവി പറഞ്ഞു.
സാഹിദ ഖാലിദ് പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങ് പ്രശസ്ത ഹീമറ്റോളജിസ്റ്റ് ഡോക്ടർ കെ. എ സലീം ഉദ്ഘാടനം ചെയ്തു. ഡോക്ടർ ഹംസ തയ്യിൽ, ഡോക്ടർ പി പി മുഹമ്മദ് മുസ്തഫ, ഡോക്ടർ വി. കെ. സുബൈർ എന്നിവർ സംസാരിച്ചു. കെ. പി. എ. മജീദ് എംഎൽഎയ്ക്ക് എസ്.എൽ.ആർ.സി പ്രസിഡന്റ് പി. ഹാറൂനും ഡോക്ടർ കെ സലീമിന് പാരിസൺസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എൻ. കെ. മുഹമ്മദലിയും ഉപഹാരങ്ങൾ നൽകി.
ഡോക്ടർ ബീന സുൽഫിക്കർ, എസ്. ആൽ. ആർ. സി ലേഡീസ് വിംഗ് പ്രസിഡന്റ് കെ എം. മറിയം, ജനറൽ സെക്രട്ടറി ആമിന ഹാറൂൻ, ജനറൽ കൺവീനർ നൂർജ ഉമ്മർ എന്നിവർ പങ്കെടുത്തു. എസ്. ആൽ. ആർ. സി. ജനറൽ സെക്രട്ടറി കെ. ഇഫ്തികാർ സ്വാഗതവും ഡോക്ടർ ആഖിൽ കളനാട് നന്ദിയും പറഞ്ഞു.