ss

തിരുവനന്തപുരം: മാതാ കോളേജ് ഒഫ് മെഡിക്കൽ ടെക്‌നോളജി ആൻഡ് സ്‌കിൽ ഡെവലപ്പ്‌മെന്റ് സെന്ററും ആറ്റിങ്ങൽ ടാൻഡവും എക്സൈസ് വകുപ്പും കേരളകൗമുദി ബോധപൗർണമി ക്ലബും സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി തമ്പാനൂരിലെ മാതാ കോളേജ് സെന്ററിൽ എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ഷിബു .പി.എൽ ഉദ്ഘാടനം ചെയ്‌തു.

കേരളകൗമുദി ഡെപ്യൂട്ടി ജനറൽ മാനേജർ ആർ. ചന്ദ്രദത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കേരളകൗമുദി മാർക്കറ്റിംഗ് മാനേജർ അനൂപ് മോഹൻ സ്വാഗതം പറഞ്ഞു. ആറ്റിങ്ങൽ ടാൻഡം എം.ഡി ഡോക്ടർ ബി. രാധാകൃഷ്‌ണൻ മുഖ്യപ്രഭാഷണം നടത്തി. മാതാ കോളേജ് എം.ഡി ജിജി ജോസഫ് ചടങ്ങിൽ നന്ദി പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച ഡോ.ബി. രാധാകൃഷ്ണനെയും മാതാ കോളേജ് എം.ഡി ജിജി ജോസഫിനെയും കേരളകൗമുദി ബോധപൗർണമി ക്ലബ് ഉപഹാരം നൽകി ആദരിച്ചു.