vi
കേരളത്തിലെ ഗ്രാമീണ മേഖലയിൽ 80 പുതിയ വി ഷോപ്പുകൾ

കൊച്ചി: ഗ്രാമീണ ജനതയെ ഡിജിറ്റലായി കണക്ടഡ് ആക്കുക എന്ന ലക്ഷ്യത്തോടെ റീട്ടെയിൽ വിപുലീകരണ നീക്കങ്ങൾ നടത്തുന്ന രാജ്യത്തെ മുൻനി​ര ടെലികോം സേവന ദാതാവായ വോഡഫോൺ ഐഡിയ (വി) കേരളത്തിൽ പുതിയ രീതിയിലുള്ള 80 വി ഷോപ്പുകൾ ആരംഭിച്ചു. ഉപജില്ലാ തലത്തിൽ റീട്ടെയിൽ സാന്നിധ്യം ശക്തമാക്കുക എന്ന ലക്ഷ്യവുമായി പയ്യോളി, പെരിങ്ങത്തൂർ, ഇരിട്ടി, നീലേശ്വരം, തഴവ, തുറവൂർ, പാമ്പാടി, പൈക, അയർക്കുന്നം, കുളനട, റാന്നി, പലോട് തുടങ്ങി വിവിധ കേന്ദ്രങ്ങളിലാണ് ഷോപ്പുകൾ തുടങ്ങി​യി​ട്ടുള്ളത്.

വി പ്രീ പെയ്ഡിന്റെ എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമാകും. ഈ മേഖലകളിലെ പുതുതലമുറ മൊബൈൽ ഉപഭോക്താക്കൾക്ക് വ്യത്യസ്തങ്ങളായ പദ്ധതികളും ആനുകൂല്യങ്ങളും അതിവേഗത്തിൽ കൂടുതൽ കാര്യക്ഷമമായി നൽകാനാണ് ഉദ്ദേശിക്കുന്നത്. കേരളം, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, തമിഴ്‌നാട്, യുപി വെസ്റ്റ് തുടങ്ങിയ അഞ്ചു സർക്കിളുകളിലായി 300 വി ഷോപ്പുകളാണ് ഇപ്പോൾ ആരംഭിക്കുന്നത്. വരും മാസങ്ങളിൽ ഗ്രാമീണ മേഖലയിലെ സാന്നിദ്ധ്യം കൂടുതൽ ശക്തമാക്കും വിധം കൂടുതൽ മേഖലകളിലേക്കു വിപുലമാക്കാനും ഉദ്ദേശിക്കുന്നുണ്ട്.

വി ഷോപ്പുകൾ

മൂന്നാംനിര പട്ടണങ്ങളിലെ ഉപഭോക്താക്കൾക്ക് ഒരേ രീതിയിലുള്ള വി സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് വി ഷോപ്പുകളുടെ ആശയം. നഗര മേഖലകളിലുള്ള നിലവിലെ വി സ്റ്റോറുകളുടെ സവിശേഷമായ രീതി പുതിയ സംവിധാനത്തിലൂടെ ലഭ്യമാക്കും.

നവീനമായ ആശയങ്ങളും സേവനങ്ങളും പദ്ധതികളും അവതരിപ്പിക്കുന്നതിൽ വി എന്നും മുന്നിലാണെന്ന് പുതിയ നീക്കത്തെ കുറിച്ച് വോഡഫോൺ ഐഡിയ സി.ഒ.ഒ അഭിജിത്ത് കിഷോർ പറഞ്ഞു. നേരിട്ടുള്ള സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ ഇപ്പോഴും മുൻഗണന നൽകുന്ന വലിയൊരു വിഭാഗം ഉപഭോക്താക്കൾ ഗ്രാമീണ മേഖലയിലുണ്ട്. ഇതിനു പുറമെ ഇന്ത്യയിലെ മൊബൈൽ ഇന്റർനെറ്റ് ഉപയോഗത്തിന്റെ വളർച്ചയെ ത്വരിതപ്പെടുത്തുന്നത് ഗ്രാമീണ മേഖലയാണ്. വി ഷോപ്പ് ആശയത്തിലൂടെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ മെച്ചപ്പെട്ട ഭാവിക്കായി ഡിജിറ്റലായി കണക്ടഡ് ആയിരിക്കാൻ സഹായിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി