
ദോഹ; അർജന്റീന ടീമിന്റെ ക്യാപ്റ്റൻ ലിയോണൽ മെസി ഖത്തർ ലോകകപ്പിനായി ടീമിനൊപ്പം ചേർന്നു. മെസിയ്ക്ക് ഗംഭീര സ്വീകരണമാണ് നൽകിയത്. പി എസ് ജിയുടെ മത്സരത്തിന് ശേഷം എയ്ഞ്ചൽ ഡി മരിയ, ലിയാന്ദ്രോ പരെഡെസ് എന്നിവർക്കൊപ്പമാണ് മെസി യുഎ ഇയിൽ എത്തിയത്. ലോകമെങ്ങുമുള്ള അർജന്റീന ആരാധകർ കാത്തിരിക്കുകയായിരുന്നു മെസിയുടെ വരവ്. മെസി അബുദബിയിലെത്തി ടീം ക്യാംപിൽ ചേർന്നു.
— Messi Fc (@Messi30FC) November 14, 2022
ഇന്നും നാളെയുമായി ദോഹയിൽ എട്ട് ടീമുകളെത്തുമെന്നാണ് വിവരം. ഞായറാഴ്ച ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടന മത്സരം നടക്കും. ഏഷ്യാ വൻകരയിലേക്ക് ഒരിക്കൽക്കൂടി വിരുന്നിനെത്തുന്ന ലോകകപ്പിന് 20-ാം തീയതി ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലുള്ള പോരാട്ടത്തോടെയാണ് തുടക്കമാകുന്നത്. കൊവിഡ് കാലത്തിന് ശേഷം ആരാധക സാന്നിദ്ധ്യത്തോടെ അരങ്ങേറുന്ന ഏറ്റവും വലിയ കായികമേളയ്ക്കാണ് ഖത്തർ വേദിയാവുക. അറേബ്യൻ രാജ്യത്തേക്കുള്ള ലോകകപ്പ് ടീമുകളുടെയും ആരാധകരുടെയും ഒഴുക്ക് തുടങ്ങിക്കഴിഞ്ഞു. ഫൈനൽ റൗണ്ടിൽ 8 ഗ്രൂപ്പുകളിലായി 32 ടീമുകൾ പങ്കെടുക്കുന്ന അവസാന ലോകകപ്പായിരിക്കും ഇത്തവണത്തേത്. 2026 ലോകകപ്പിൽ ഫൈനൽ റൗണ്ടിൽ 48 ടീമുകൾ മത്സരിക്കും