shafi

പാലക്കാട്; ആർ എസ് എസിന്റെ ഏറ്റവും വലിയ ശത്രു ഇന്ത്യയുടെ ചരിത്രമാണെന്ന് ഷാഫി പറമ്പിൽ എം എൽ എ. ജവഹർലാൽ നെഹ്‌റു സ്വാതന്ത്യത്തിന് വേണ്ടി ജയിലിൽ കിടന്നിട്ടില്ലെന്നുള്ള പ്രചാരണങ്ങളെ തള്ളി പറഞ്ഞുകൊണ്ട് ചരിത്രം വ്യക്തമാക്കി ഷാഫിയുടെ ഫേസ്ബുക്ക് പോസ്റ്ര്. 1921ൽ ആണ് ജവഹർലാൽ നെഹ്‌റു ആദ്യമായി ജയിലിൽ അടയ്ക്കപ്പെടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ബ്രീട്ടീഷ് ഭരണത്തിൽ കാര്യമായ പ്രതിസന്ധികൾ ഒന്നും നേരിട്ടിരുന്നില്ലാത്ത ഒരു അതിസമ്പന്ന കുടുംബത്തിന്റെ പ്രതിനിധിയായിരുന്നു നെഹ്റു അടിമത്വത്തിനെതിരെ പോരാടി ഒമ്പത് തവണയായി 3259 ദിവസവുമാണ് ജയിലിൽ കിടന്നത്. സംഘപരിവാർ വാട്സ് ആപ്പ് യൂണിവേഴ്സിറ്രികൾ നടത്തുന്ന വ്യാജ പ്രചരണങ്ങളിൽ ഒന്നാണ് നെഹ്‌റു ഇന്ത്യയുടെ സ്വാതന്ത്യത്തിന് വേണ്ടി ജയിലിൽ കിടന്നിട്ടില്ല എന്നതെന്നും ഷാഫി കുറിച്ചു.

ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്ര്

കേംബ്രിഡ്ജിലെ പഠനശേഷം ഇന്ത്യയിലേക്ക് തിരികെ എത്തിയ ജവഹർലാൽ നെഹ്‌റു അലബഹബാദ് ഹൈക്കോടതിയിൽ അഭിഭാഷകനായി പരിശീലനം തുടങ്ങി. അപ്പോൾ തന്നെ ദേശീയ പ്രസ്ഥാനവുമായുള്ള ബന്ധവും അദ്ദേഹം തുടങ്ങിയിരുന്നു. ബ്രിട്ടീഷ് ഭരണത്തിൽ കാര്യമായ പ്രതിസന്ധികൾ ഒന്നും നേരിട്ടിരുന്നില്ലാത്ത ഒരു അതിസമ്പന്ന കുടുംബത്തിന്റെ പ്രതിനിധിയായിരുന്ന നെഹ്‌റു അടിമത്വത്തിനെതിരെ പോരാടി 9 തവണയായി 3259 ദിവസമാണ് ജയിലിൽ കിടന്നത്.

സംഘ്പരിവാർ വാട്സപ്പ് യൂണിവേഴ്‌സിറ്റികൾ നടത്തുന്ന വ്യാജ പ്രചരണങ്ങളിൽ ഒന്നാണ് നെഹ്റു ഇന്ത്യയുടെ സ്വാതന്ത്യത്തിന് വേണ്ടി ജയിലിൽ കിടന്നിട്ടില്ല എന്നത്.

1921 ല്‍ ആണ് ജവഹര്‍ലാല്‍ നെഹ്‌റു ആദ്യമായി ജയിലില്‍ അടയ്ക്കപ്പെടുന്നത്. കൃത്യമായി പറഞ്ഞാല്‍ 1921 ഡിസംബര്‍ 6 മുതല്‍ 1922 മാര്‍ച്ച് 3 വരെ. ലഖ്‌നൗവിലെ ജില്ലാ ജയിലില്‍ 88 ദിവസം ആയിരുന്നു ആദ്യത്തെ തടവ് ശിക്ഷ. അതേ വര്‍ഷം തന്നെ മെയ് 11 ന് നെഹ്‌റു വീണ്ടും ജയിലില്‍ അടയ്ക്കപ്പെട്ടു. മെയ് 20 വരെ അലഹബാദ് ജില്ലാ ജയിലിലും പിന്നീട് 1923 ജനുവരി 31 വരെ ലഖ്‌നൗ ജില്ലാ ജയിലിലും ആയി 256 ദിനങ്ങള്‍ ആയിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ ജയില്‍ വാസം.ലഖ്‌നൗ ജയിലില്‍ നിന്ന് മോചിതനായി പുറത്തിറങ്ങി നെഹ്‌റുവിനെ അതേ വര്‍ഷം തന്നെ വീണ്ടും അറസ്റ്റ് ചെയ്തു. 1923 സെപ്തംബര്‍ 22 മുതല്‍ ഒക്ടോബര്‍ 4 വരെയായി 12 ദിവസം നഭാ ജയിലില്‍ ആയിരുന്നു തടവ്. തൊട്ടടുത്ത വര്‍ഷം ഏപ്രില്‍ 14 ന് അദ്ദേഹം വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. 1930 ഒട്‌ബോബര്‍ 11 വരെ 181 ദിവസങ്ങള്‍ അലഹബാദിനെ നൈനി സെന്‍ട്രല്‍ ജയിലില്‍ 181 ദിവസങ്ങള്‍ തടവില്‍ കഴിഞ്ഞു. എട്ട് ദിവസത്തിന് ശേഷം വീണ്ടും അറസ്റ്റ് നടന്നു. പിന്നീട് 100 ദിവസം കഴിഞ്ഞ് 1931 ജനുവരി 26 ന് അദ്ദേഹം ജയില്‍ മോചിതനായത്. നൈനി സെന്‍ട്രല്‍ ജയിലില്‍ തന്നെ ആയിരുന്നു ഇത്തവണയും പാര്‍പ്പിച്ചത്.

1931 ജനുവരി 26 മുതല്‍ ഡിസംബര്‍ 25 വരെ. 1931 ഡിസംബര്‍ 26 ന് അദ്ദേഹം വീണ്ടും ജയിലില്‍ അടയ്ക്കപ്പെട്ടു. ഇത്തവണ 614 ദിവസങ്ങൾ ആയിരുന്നു ജയില്‍ ജീവിതം. നൈനി സെന്‍ട്രല്‍ ജയിലില്‍ രണ്ട് തവണയായി 49 ദിവസവും ബറേലി ജില്ലാ ജയിലില്‍ 122 ദിവസം ഡെറാഡൂണ്‍ ജയിലില്‍ 443 ദിവസവും അദ്ദേഹം കഴിഞ്ഞു. തൊട്ടടുത്ത വര്‍ഷം ഫെബ്രുവരി 12 ന് വീണ്ടും അറസ്റ്റ്. ഇത്തവണ മൊത്തം 558 ദിവസങ്ങളായിരുന്നു ജയിലില്‍ കഴിഞ്ഞത്. 1935 സെപ്തംബര്‍ 3 ന് ആണ് അദ്ദേഹം പുറത്തിറങ്ങിയത്. കൊല്‍ക്കത്തയിലെ അലീപുര്‍ സെന്‍ട്രല്‍ ജയിലില്‍ 85 ദിവസവും ഡെറാഡൂണ്‍ ജയിലില്‍ 96 ദിവസവും നൈനി സെന്‍ട്രല്‍ ജയിലില്‍ 66 ദിവസവും അല്‍മോറ ജയിലില്‍ 311 ദിവസവും.

1940 ഒക്ടോബര്‍ 31 ന് വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. ആദ്യം 17 ദിവസം ഖൊരഖ്പുര്‍ ജയിലിലും പിന്നീട് 104 ദിവസം ഡെറാഡൂണ്‍ ജയിലിലും 49 ദിവസം ലഖ്‌നൗ ജില്ലാ ജയിലിലും വീണ്ടും ഡെറാഡൂണില്‍ 229 ദിവസവും ആയി മൊത്തം 399 ദിവസങ്ങള്‍ അദ്ദേഹം ജയില്‍ വാസം അനുഷ്ഠിച്ചു.

ഏറ്റവും ഒടുവില്‍ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടത് 1942 ഓഗസ്റ്റ് 9 ന് ആയിരുന്നു. നെഹ്‌റുവിന്റെ ജീവിതത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ജയില്‍വാസമായിരുന്നു അത്. മൊത്തം 1,041 ദിവസങ്ങളാണ് അത്തവണ അദ്ദേഹം ജയിലില്‍ കഴിഞ്ഞത്. അഹമ്മദ്‌നഗര്‍ ഫോര്‍ട്ട് ജയിലില്‍ 963 ദിവസങ്ങളും ബറേലി സെന്‍ട്രല്‍ ജയിലില്‍ 72 ദിവസങ്ങളും, അല്‍മോറ ജയിലില്‍ 6 ദിവസങ്ങളും. 1945 ജൂണ്‍ 15 ന് ആണ് അദ്ദേഹത്തെ ജയില്‍ മോചിതനാക്കിയത്.

ഇന്ത്യയുടെ ചരിത്രമാണ് RSS ന്റെ ഏറ്റവും വലിയ ശത്രു.