
കോട്ടയം. അന്യസംസ്ഥാന തൊഴിലാളിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സുഹൃത്ത് പിടിയിൽ. മോനിപ്പള്ളി പയസ് മൗണ്ട് കുഴിപ്പിത്തോട് ആലവേലിൽ വീട്ടിൽ ജോമോനെ (34) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉഴവൂർ ടൗൺ ഷാപ്പിനോട് ചേർന്നുള്ള റൈസ് മില്ലിന് മുൻവശത്താണ് സംഭവം. ബംഗാൾ സ്വദേശിയായ ഷെമീർ എന്നയാളെയാണ് കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഷെമീറും ജോമോനും സുഹൃത്തുക്കളായിരുന്നു. മദ്യം വാങ്ങി കൊടുക്കാത്തതിന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും, തുടർന്ന് ജോമോൻ കത്തിയെടുത്ത് ഷെമീറിനെ കുത്തുകയുമായിരുന്നു. കുറവിലങ്ങാട് എസ്.എച്ച്.ഒ നിർമ്മൽ ബോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.