
ദുബായ്: ട്വന്റി-20 ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ താരങ്ങള ഉൾപ്പെടുത്തി ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ പ്രഖ്യാപിച്ച പതിനൊന്നംഗ ടീമിൽ ഇന്ത്യൻ താരങ്ങളായ മുൻ ക്യാപ്ടൻ വിരാട് കൊഹ്‌ലി, സൂര്യ കുമാർ യാദവ് എന്നിവർ ഇടം നേടി. ഇംഗ്ലണ്ടിനെ ലോകകപ്പിലേക്ക് നയിച്ച ജോസ് ബട്ട്ലറാണ് ടീമിന്റെ ക്യാപ്ടനും വിക്കറ്റ് കീപ്പറും. ബട്ട്‌ലറെക്കൂടാതെ സാം കറൻ, അലക്സ് ഹെയ്‌ൽസ്, മാർക് വുഡ് എന്നിവരും ലോകചാമ്പ്യൻമാരായ ഇംഗ്ലണ്ട് ടീമിൽ നിന്ന് ഇടം നേടി.
ടീം: ജോസ് ബട്ട്‌ലർ (ക്യാപ്ടൻ, വിക്കറ്റ് കീപ്പർ), അലക്‌സ് ഹെയ്ൽസ്, വിരാട് കൊഹ്‌ലി, സൂര്യകുമാർ യാദവ്, ഗ്ലെൻ ഫിലിപ്‌സ്, സിക്കന്ദർ റാസ, ശദബ് ഖാൻ, സാം കറൻ, ആന്റിച്ച് നോർക്യെ, മാർക്ക് വുഡ്, ഷഹീൻ അഫ്രീദി.ളിമാനൂരും തമ്മിലും ഏറ്റുമുട്ടും.